തിരയുക

2017 ൽ പാക്കിസ്ഥാനിൽ നടന്ന ക്രിസ്ത്യൻ പള്ളി ആക്രമണത്തിനുശേഷം വിശ്വാസികൾ പ്രാർത്ഥന നടത്തുന്നു  2017 ൽ പാക്കിസ്ഥാനിൽ നടന്ന ക്രിസ്ത്യൻ പള്ളി ആക്രമണത്തിനുശേഷം വിശ്വാസികൾ പ്രാർത്ഥന നടത്തുന്നു   (AFP or licensors)

മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഫോറം സ്ഥാപിച്ച് ഇറ്റാലിയൻ സർക്കാർ

ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി  

ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു. ഇറ്റലിയുടെ  വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയും, ഉപ പ്രധാനമന്ത്രിയുമായ അന്തോണിയോ തജാനി യോഗം ഉദ്‌ഘാടനം ചെയ്യും.

പ്രഥമമായി പാകിസ്ഥാൻ രാഷ്ട്രത്തെയാണ്  ഫോറം ലക്‌ഷ്യം വയ്ക്കുന്നത്. സമ്മേളനത്തിൽ ഇറ്റലിയിലെ പാക്കിസ്ഥാൻ അംബാസഡർ അലി ജാവേദ് സംസാരിക്കും. ചടങ്ങിൽ അന്താരാഷ്‌ട്ര സംവാദങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധിയാളുകൾ പ്രസംഗിക്കും.

മത  വിഭാഗങ്ങളുമായും,സർക്കാർ സംവിധാനങ്ങളുമായും തുറന്നതും സുതാര്യവുമായ സംഭാഷണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.ആധികാരിക ബഹുസ്വരതയുടെ തത്വങ്ങളെ മാനിക്കാനും ആധികാരിക ജനാധിപത്യം കെട്ടിപ്പടുക്കാനും ഈ സംവാദം ഉപകരിക്കപ്പെടുമെന്നും സംഘാടകർ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 July 2023, 13:07