തിരയുക

ഗാബോണിലെ പ്രാർത്ഥനാവേളയിൽ ലിബ്രെവില്ലെ ആർച്ച് ബിഷപ്പ് ജീൻ പാട്രിക് ഇബ-ബാ  ഗാബോണിലെ പ്രാർത്ഥനാവേളയിൽ ലിബ്രെവില്ലെ ആർച്ച് ബിഷപ്പ് ജീൻ പാട്രിക് ഇബ-ബാ  

ഗാബോൺ രാജ്യത്തിൻറെ ഭാവിക്കായി തപസും പ്രാർത്ഥനയും

ഏറെ അക്രമങ്ങളാലും, ഏറ്റുമുട്ടലുകളാലും കലുഷിതമായ ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് അടുത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസത്തെ തപസും, പ്രാർത്ഥനയും നടത്തി എക്യുമെനിക്കൽ സഭകൾ

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് ആക്രമണങ്ങളും,അടിച്ചമർത്തലുകളും ,ഏറ്റുമുട്ടലുകളും കൊണ്ട് കലുഷിതമായ ഒരു അന്തരീക്ഷത്തിൽ പുതിയ ഒരു സർക്കാർ രൂപീകരണത്തിന് ലക്ഷ്യമിട്ടുകൊണ്ട് ജൂലൈ 7 ,8 തീയതികളിൽ പ്രാർത്ഥനകളും തപസ്സും  നടത്തി എക്യുമെനിക്കൽ സഭകൾ.

"മാനസാന്തരപ്പെടുക, എന്തെന്നാൽ സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു", "ഗാബോൺ സഭയേ , എഴുന്നേൽക്കുക! ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ ദൈവത്തെ സേവിക്കുക.”എന്നതായിരുന്നു പ്രാർത്ഥനായജ്ഞത്തിന്റെ ആപ്തവാക്യം.

'നിലവിലുള്ള സാമൂഹിക പശ്ചാത്തലത്തിൽ, നമ്മുടെ രാജ്യമായ ഗാബോണിന്റെ കാലത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ബോധവാന്മാരാകണമെന്ന്' ലിബ്രെവില്ലെ ആർച്ച് ബിഷപ്പ് ജീൻ പാട്രിക് ഇബ-ബാ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

2016 ഓഗസ്റ്റ് 31 ന് ഗാബോണിന്റെ പ്രസിഡന്റായി അലി ബോംഗോ ഒൻഡിംബയെ വീണ്ടും തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചപ്പോൾ, രാജ്യത്ത് അക്രമത്തിന്റെ ഒരു തരംഗം പൊട്ടിപ്പുറപ്പെടുകയും നാളിതു വരെ നിരവധി അക്രമങ്ങൾ അരങ്ങേറുകയും ചെയ്തു.ഏറ്റുമുട്ടലുകളിൽ ഏകദേശം മുപ്പതോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2023, 13:44