തിരയുക

ഉക്രൈൻ യുദ്ധത്തിൽ കൈക്കുഞ്ഞുമായി രക്ഷപെടുന്ന ദമ്പതികൾ ഉക്രൈൻ യുദ്ധത്തിൽ കൈക്കുഞ്ഞുമായി രക്ഷപെടുന്ന ദമ്പതികൾ   (AFP or licensors)

ആയുധഗണത്തിന്റെ ഉപയോഗം ജീവനു ഭീഷണിയുയർത്തുന്നു

ആയുധങ്ങൾ കൂട്ടത്തോടെ ഉപയോഗിക്കുമ്പോൾ അവയിൽ ചിലത് നിർജീവമാണെങ്കിലും പിന്നീട് പൊട്ടിത്തെറിച്ച് കുട്ടികളുടെയിടയിൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണെന്നു 'കുട്ടികളെ സംരക്ഷിക്കുക' എന്ന സംഘടന പുറത്തുവിട്ട പത്രക്കുറിപ്പിൽ രേഖപ്പെടുത്തുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

ഉക്രൈനിലും, ലോകമെമ്പാടും നടക്കുന്ന വലുതും ചെറുതുമായ യുദ്ധങ്ങളിൽ  യുദ്ധോപകരണങ്ങളുടെ കൂട്ടത്തോടെയുള്ള ഉപയോഗം കൂടിവരുന്നതായി കണക്കുകൾ പറയുന്നു. യുദ്ധാനന്തരവും ഇത്തരം ആയുധങ്ങളിൽ ഉപയോഗിക്കപ്പെടാതെ ഉപേക്ഷിക്കപ്പെടുന്നവ പിന്നീട് കുട്ടികൾ കളിക്കോപ്പുകളായി കൈകാര്യം ചെയ്യുന്നത്  വിനാശകരമായ  സ്വാധീനം ചെലുത്തുകയും, അപകടങ്ങൾ  സൃഷ്ടിക്കുകയും ചെയ്യുന്നു.

ഉക്രൈൻ സൈന്യത്തിന് യുഎസ് സൈനിക സഹായം പ്രഖ്യാപിച്ചത്, വീണ്ടും  ദുരന്തങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന മുൻകരുതലോടെയാണ് ഇത്തരം  ക്ലസ്റ്റർ ആയുധങ്ങളുടെ ഉപയോഗം തടയുവാൻ അന്താരാഷ്ട്ര നേതാക്കളോട്  'കുട്ടികളെ സംരക്ഷിക്കുക' എന്ന സംഘടന ആവർത്തിച്ചാവശ്യപ്പെടുന്നത്.

സ്‌കൂളുകളിൽ ബോധവൽക്കരണ സെമിനാറുകളിലൂടെയും വിവരസാമഗ്രികളുടെ വിതരണത്തിലൂടെയും കുഴിബോംബുകളുടെയും മറ്റ് സ്‌ഫോടകവസ്തുക്കളുടെയും അപകടസാധ്യതകളെക്കുറിച്ച് ഉക്രെയ്‌നിലെ കുട്ടികളെ സംഘടന അറിയിക്കുന്നു. ഒപ്പം ഓൺലൈൻ പ്രചാരണ പ്രവർത്തനങ്ങളും സംഘടന ആരംഭിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2023, 13:49