തിരയുക

യുനെസ്കോ. യുനെസ്കോ.  (ANSA)

യുനെസ്കോയുടെ ന്യൂറോ സാങ്കേതിക വിദ്യയെ കുറിച്ചുള്ള അന്തർദേശിയ സമ്മേളനം

പാരീസിൽ ജൂലൈ 13ന് യുനെസ്കോ സംഘടിപ്പിക്കുന്ന നാടീവ്യൂഹ സാങ്കേതിക വിദ്യയുടെ ധാർമ്മിക വശങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് യുനെസ്കോയുടെ വിദഗ്ദ്ധരായ ഗബ്രിയേലാ റാമോസ് മരിയ ഗ്രാത്സ്യ സ്ക്വിച്ചരീനി എന്നിവരുമായി ജൂലൈ 4 ന് 15:15 മണിക്ക് ഒരു ഓൺലൈൻ ചർച്ചയ്ക്ക് മാധ്യമപ്രവർത്തകരെ ക്ഷണിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വളർന്നു വരുന്ന ന്യൂറോ ടെക്നോളജിയുടെ വിഭാഗത്തിൽ ഒരു ധാർമ്മിക ഘടനയുണ്ടാക്കാൻ ഇതിനു മുമ്പ് ജൂൺ മാസത്തിൽ യുനെസ്കോ മുമ്പെങ്ങും നടത്തിയിട്ടില്ലാത്ത ഒരു ആഗോള സംവാദം നടത്തിയിരുന്നു. യുനെസ്കോയുടെ ഉപദേശക സമിതിയായ അന്തർദേശിയ ബയോ എത്തിക്സ് കമ്മിറ്റി (IBC) ന്യൂറോ സാങ്കേതിക വിദ്യ വഴി  മാനുഷിക സ്വത്വത്തിന്റെ  കേന്ദ്രമായ ചിന്ത, സ്വകാര്യത, ഓർമ്മ തുടങ്ങിയ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

യുനെസ്കോയുടെ ആസ്ഥാനത്ത് വരുന്ന ജൂലൈ 13ന് ആദ്യ അന്തർദ്ദേശിയ സമ്മേളനം നടക്കും. സമ്മേളനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും, തന്ത്രജ്ഞരും, പൊതു സമൂഹത്തിലെ  സംഘാടകരും, വിദഗ്ദ്ധരും ലോകത്തിലെ മുഴുവൻ ദേശങ്ങളിലേയും സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഈ അവസരത്തിൽ രണ്ടു വിദഗ്ദ്ധരായ പ്രതിനിധികൾ ന്യൂറോ സാങ്കേതിക വിദ്യയുടെ നവീനതകളും, അതിലെ പ്രധാന പ്രവർത്തകരും, പുതിയ പ്രവണതകളുമടങ്ങുന്ന വിവരങ്ങളുടെ ഒരു പരിപൂർണ്ണ ചിത്രം  പങ്കുവയ്ക്കും.ì

നിർമ്മിത ബുദ്ധിയുടെ ധാർമ്മികത, മനുഷ്യ ജനിതഘടന എന്നിവ ഉൾപ്പെടെയുള്ള ഉയർന്നു വരുന്ന മറ്റു സാങ്കേതിക വിദ്യകളോട് ബഹുമുഖമായ പ്രതികരണങ്ങളെ ഏകോപിപ്പിക്കുന്ന ശക്തമായ ഒരു റെക്കോർഡ് യുനെസ്കോയ്ക്കുണ്ട്. ന്യൂറോ ടെക്നോളജി തലച്ചോറിന്റെ പ്രവർത്തനങ്ങളെ മനസ്സിലാക്കാനും അതുമായി പ്രതിപ്രവർത്തനം നടത്താനും വേണ്ടിയുള്ള വളരെ വേഗം വികസിച്ചു വരുന്ന ഒരു ശാസ്ത്രമണ്ഡലമാണ്. ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന ബയോ ഇലക്ട്രോണിക് മെഡിസിൻ മുതൽ മനുഷ്യന്റെ ബോധത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളിൽ വിപ്ലവം സൃഷ്ടിക്കാവുന്ന ബ്രെയിൻ ഇമേജിംഗ് വരെ ഈ സാങ്കേതിക വിദ്യ നിരവധി വെല്ലുവിളികൾ നേരിടാൻ നമുക്ക് സഹായമായിട്ടുണ്ട്. മെഡിക്കൽ തലത്തിൽ ന്യൂറോ ടെക്നോളജി അതിൽ ഏർപ്പെടുത്തിയ ശരിയായ നിയന്ത്രണങ്ങൾ മൂലം ആരോഗ്യ പരിചരണത്തിൽ ധാരാളം പ്രധാനപ്പെട്ട പുരോഗതികളിലേക്ക് നയിച്ചിട്ടുണ്ട്. ശരീരം തളർന്നവർക്കും, നാഡീവ്യൂഹതകരാറുകൾ ഉള്ളവർക്കും, മാനസിക രോഗ മുള്ളവർക്കും വേണ്ട ചികിൽസകളിൽ നല്ല മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാണ് ന്യൂറോ ടെക്നോളജി എന്ന് യുനെസ്കോയുടെ Ethics of Neurotechnology എന്ന വെബ്സൈറ്റിൽ വ്യക്തമാക്കിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 June 2023, 13:05