തിരയുക

ഹോണ്ടുറാസിലെ വനിതാ ജയിലിൽ നടന്ന കലാപത്തെ തുടർന്ന്  മരിച്ച തടവുകാരെ അനുസ്മരിച്ച്  വിലപിക്കുന്നവർ. ഹോണ്ടുറാസിലെ വനിതാ ജയിലിൽ നടന്ന കലാപത്തെ തുടർന്ന് മരിച്ച തടവുകാരെ അനുസ്മരിച്ച് വിലപിക്കുന്നവർ. 

ഹൊണ്ടുറാസ് ജയിലിലെ കലാപം: പിന്നിൽ സുരക്ഷാ വീഴ്ച

ഹൊണ്ടുറാസിലെ സ്ത്രീകളുടെ ജയിലിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ മാരകമായ കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ സുരക്ഷാവീഴ്ചയാണ് ജനക്കൂട്ടത്തിന്റെ മേൽക്കോയ്മയ്ക്ക് കാരണമായതെന്ന് വെളിവായി.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കലാപത്തിലേക്കും കൂട്ടക്കൊലയിലേക്കും നയിച്ച സുരക്ഷയുടെ ശിഥിലീകരണവും വീഴ്ച്ചകളും അമ്പരപ്പിക്കുന്നതാണ്. ബാരിയോ 18എന്നറിയപ്പെടുന്ന തെരുവു സംഘം അതിന്റെ എതിരാളികളായ ബാരിയോ 13എന്ന സംഘത്തിനു നേരെ നടത്തിയിരുന്ന ഭീഷണിയെക്കുറിച്ച് അധികാരികൾക്ക് അറിയാമായിരുന്നു. എങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല.

ഹൊണ്ടുറാസിന്റെ പ്രസിഡണ്ട് ക്സിയോമാരാ കാസ്ട്രോ സംഭവത്തെ "ഭീകരം" എന്നാണ് വിശേഷിപ്പിച്ചത്. ചില സുരക്ഷാ ജീവനക്കാർക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായും,18തോക്കുകളും ഒരു റൈഫിളും, 2മെഷിൻ ഗണ്ണുകളും, 20 ഗ്രനേഡുകളും അകത്തേക്ക് കടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കുന്നതിനു മുമ്പ് തുറന്നിട്ട വാതിലുകളിലൂടെ കൊലപാതകികൾ അകത്തേക്ക് പ്രവേശിക്കുന്നത് കാണാൻ കഴിയും. അകത്തു പ്രവേശിച്ച അവർ ജയിൽ ജീവനക്കാരെ കീഴടക്കുകയായിരുന്നു. എന്നാൽ ജീവനക്കാരിൽ ആർക്കും പരുക്കില്ല. തടവുകാരെ വെടിവച്ചു വീഴ്ത്തിയ അക്രമികൾ അതിജീവിച്ചവരെ തടവുകാരെ സെല്ലുകളിലിട്ടു പൂട്ടി തീകൊളുത്തുകുകായിരുന്നു. ഭീകര പ്രവർത്തനമെന്നാണ് അധികാരികൾ ഇതിനെ വിവരിച്ചത്.

സുരക്ഷാ മന്ത്രിയെ പുറത്താക്കിക്കൊണ്ട് പ്രസിഡണ്ട് കാസ്ട്രോ പോലീസ് മേധാവിയെ നിയമിച്ചു. മുഴുവൻ ക്രിമിനൽ സംവിധാനത്തിനും സമഗ്രമായ പരിഷ്കരണമാവശ്യമാണ്. തലസ്ഥാനമായ തഗുച്ചിഗാൽപായുടെ പ്രാന്തപ്രദേശത്തുള്ള തമാരാ നഗരം ജനക്കൂട്ട ഭരണത്തിൻ കീഴിലായിക്കഴിഞ്ഞു. സെൻട്രോ ഫെമെനിനോ ഡി അഡാപ്റ്റാസിയോൺ എന്ന പേരിലുള്ള ജയിലിൽ കൊലപാതകത്തിന്റെയും കലാപത്തിന്റെയും പദ്ധതികൾ രൂപപ്പെട്ട ജീർണ്ണിച്ച ബാറുകൾക്ക് പിന്നിൽ പുനരധിവാസത്തിന്റെതായ യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്ന് അവിടെ സംഭവിച്ച കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2023, 12:54