തിരയുക

യുദ്ധം നശിപ്പിച്ച വീട്ടിൽ കളിപാട്ടം തേടി... യുദ്ധം നശിപ്പിച്ച വീട്ടിൽ കളിപാട്ടം തേടി...  (© Notice: UNICEF photographs are copyrighted and may not be reproduced in any medium without written permission from authorized)

സുഡാ൯ : സമാധാന ചർച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ, അക്രമം തുടരുന്നു

സുഡാനിൽ പരസ്പരം പടവെട്ടുന്ന സൈന്യനിക പ്രതിനിധികൾ ആദ്യ മുഖാമുഖം ചർച്ചയ്ക്കായി സൗദി അറേബ്യയിലെത്തി.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സുഡാൻ സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് മുന്നോടിയായുള്ള ചർച്ചകൾ ശനിയാഴ്ച ജിദ്ദയിൽ ആരംഭിക്കേണ്ടതായിരുന്നു. ഇതുവരെ അതിന്റെ പുരോഗതിയെക്കുറിച്ച്  ഒന്നും പുറത്തുവന്നിട്ടില്ല. സുഡാൻ രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് വെടിനിർത്തലിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകളിൽ സജീവമായി ഏർപ്പെടണമെന്ന് സന്ധി സംഭാഷണങ്ങളുടെ സ്പോൺസർമാരായ സൗദി അറേബ്യയും അമേരിക്കയും ഇരു കക്ഷികളോടും അഭ്യർത്ഥിച്ചു. ഇരുപക്ഷവും മാനുഷിക പരിഗണ കണക്കിലെടുത്ത് ഒരു വെടിനിർത്തലിനായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും പോരാട്ടം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ല ചർച്ച ചെയ്യുന്നതെന്ന് വ്യക്തമാകുന്നു.

ശനിയാഴ്ച തുർക്കി അംബാസഡറുടെ കാറിന് നേരെയും വെടിവെപ്പുണ്ടായി. സംഭവത്തിൽ സുഡാൻ സൈന്യവും ആർ.എസ്.എഫും പരസ്പരം കുറ്റാരോപണം നടത്തിയിരുന്നു. ഏപ്രിൽ പകുതി മുതൽ ഖാർത്തൂമിലും മറ്റ് പ്രദേശങ്ങളിലും സുഡാൻ സൈന്യവും ആർ എസ് എഫും തമ്മിലുള്ള മാരകമായ സായുധ ഏറ്റുമുട്ടലുകൾക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ഇതുവരെ 550 പേർ കൊല്ലപ്പെടുകയും 4,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2023, 14:30