തിരയുക

ഫ്രാൻസിസ് പാപ്പാ ഒരു കുടുംബത്തോടൊപ്പം ഫ്രാൻസിസ് പാപ്പാ ഒരു കുടുംബത്തോടൊപ്പം  (ANSA)

കുറഞ്ഞ ജനനനിരക്ക് ദാരിദ്ര്യം വർധിപ്പിക്കുന്നു

"കുട്ടികളെ സംരക്ഷിക്കുക" (Save the Children) എന്ന സംഘടന ഇറ്റലിയിലെ കുടുംബങ്ങളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ കുട്ടികളുടെ ജനനനിരക്കിൽ ഉണ്ടായ കുറവ് ദാരിദ്ര്യത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇറ്റലിയിൽ "കുട്ടികളെ സംരക്ഷിക്കുക"(Save the Children) എന്ന സംഘടന കുടുംബങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏകദേശം 34.5 ശതമാനം ജനനനിരക്കിലുള്ള കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.ഇത് വരും വർഷങ്ങളിൽ ദാരിദ്ര്യത്തിന്റെ അപകടസാധ്യത ഉളവാക്കുമെന്നും പഠനങ്ങൾ പറയുന്നു.  ആദ്യമാതൃത്വത്തിന്റെ ശരാശരി പ്രായം 32 ആണെന്നിരിക്കെ മറ്റു കുട്ടികൾ ആവശ്യമില്ല എന്ന് തീരുമാനിക്കുന്നവരുടെയും എണ്ണം വർധിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ജോലിയിലെയും കുടുംബ പരിപാലനത്തിലെയും ലിംഗ വ്യത്യാസം, പ്രസവത്തിനും അനുബന്ധകാര്യങ്ങൾക്കുമുള്ള  അമ്മമാരുടെ ബുദ്ധിമുട്ടുകൾ, കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രയാസങ്ങൾ, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയാണ് കുട്ടികൾ വേണ്ടായെന്ന് വയ്ക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ജനനപ്രതിസന്ധികൾക്കൊപ്പം തൊഴിൽ മേഖലകളിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകളും സർവേ ചർച്ച ചെയ്യുകയും, കൂടുതൽ തൊഴിലവസരങ്ങൾ നൽകി സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നതിലൂടെ ഈ അടിയന്തിര സാഹചര്യം മറികടക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2023, 12:34