തിരയുക

ശുദ്ധജലം പോലും അകലെ - ആഫ്രിക്കയിൽനിന്നുള്ള ദൃശ്യം ശുദ്ധജലം പോലും അകലെ - ആഫ്രിക്കയിൽനിന്നുള്ള ദൃശ്യം  (AFP or licensors)

ആഫ്രിക്കയിലെ രണ്ടുകോടി കുട്ടികളുടെ ഭാവി ലോകനേതാക്കളിൽ: സേവ് ദി ചിൽഡ്രൻ

ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയോളം കുട്ടികൾ തീവ്രമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അവരുടെ ഭാവിജീവിതം ലോകനേതാക്കളിലെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മെയ് 24-ന് ന്യൂയോർക്കിൽ ഒത്തുചേർന്ന ലോകനേതാക്കൾക്ക് ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയിലധികം വരുന്ന കുട്ടികളുടെ ഭാവിജീവിതെത്തെ സംബന്ധിച്ച് ഉത്തരവാദിത്തപരമായ തീരുമാനങ്ങളെടുക്കാൻ കടമയുണ്ടെന്ന്, ലോകമെങ്ങും കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. മെയ് 24-ന് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് കനത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രതികൂലസാഹചര്യങ്ങളെക്കുറിച്ച് സംഘടന വിശദീകരിച്ചത്. സോമാലിയയിലെ എത്യോപ്യയിലും കെനിയയിലും ഉള്ള ഏതാണ്ട് നാല് കോടിയോളം ജനങ്ങളാണ് തീവ്രമായ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. ഇത് കനത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് ഈ പ്രദേശത്തെ നയിക്കും.

ഹോൺ ഓഫ് ആഫ്രിക്കയിലെ ആളുകൾക്ക് സഹായമെത്തിക്കുന്നതിനായുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോകനേതാക്കളോട്, നിലവിലെ സ്ഥിതിഗതികളെ അഭിമുഖീകരിക്കാൻ ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഇനിയും ഏറെ നാൾ കാത്തിരിക്കരുതെന്നും, ഇപ്പോൾ നൽകിവരുന്ന സാമ്പത്തികസഹായം വർദ്ധിപ്പിക്കണമെന്നും സേവ് ടെഹ്‌ ചിൽഡ്രൻ ആവശ്യപ്പെട്ടു.

മധ്യ സൊമാലിയയിൽ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 48 മണിക്കൂറുകൾക്കുള്ളിൽ ഏതാണ്ട് ഒരുലക്ഷത്തിലധികം കുട്ടികളാണ് കുടിയൊഴിക്കപ്പെട്ടത്. നിരവധി വീടുകളും, ആശുപത്രികളും കടകളും തകർന്നു.  രാജ്യത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾക്കൊപ്പം കാലാവസ്ഥാപ്രതിസന്ധി കൂടിയായപ്പോൾ രാജ്യത്ത് ഭക്ഷ്യവിലനിരക്ക് ഉയർന്നുവെന്നും പൊതുജനസംഖ്യയിൽ പകുതിയോളം ആളുകൾ മാനവികസഹായം തേടാൻ നിര്ബന്ധിതരായെന്നും സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി.

കെനിയയുടെ ചില പ്രദേശങ്ങളിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി നഷ്ടങ്ങൾ ഉണ്ടായി. എന്നാൽ രാജ്യത്ത് മറ്റു ചിലയിടങ്ങളിൽ ഇപ്പോഴും വരൾച്ച തുടരുകയാണ്. ഹോൺ ഓഫ് ആഫ്രിക്ക കനത്തെ കാറ്റിന്റെയും വർദ്ധിച്ച ചൂടിന്റെയും പ്രതിസന്ധി രൂക്ഷമായി നേരിടുന്ന പ്രദേശമാണ്.

കാലാവസ്ഥാവ്യതിയാനങ്ങൾ ഹോൺ ഓഫ് ആഫ്രിക്കയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമാകുകയും, നിലവിലെ പ്രതിസന്ധികളെ വഷളാക്കുകയും ചെയ്യുന്നുവെന്ന് മധ്യപൂർവ ദേശങ്ങളിലേക്കുള്ള സേവ് ദി ചിൽഡ്രൻ പ്രാദേശികവക്താവ് കിജല ഷാക്കോ പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2023, 16:10