തിരയുക

 തകർന്ന മതിലൂടെ നോക്കുന്ന  പലസ്തീനിയ൯ പെൺകുട്ടി തകർന്ന മതിലൂടെ നോക്കുന്ന പലസ്തീനിയ൯ പെൺകുട്ടി  (ANSA)

ഇസ്രായേൽ-ഗാസ വെടിനിർത്തൽ തുടരുന്നു

അഞ്ച് ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ നിലവിൽ വന്ന വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇസ്രായേലിനും ഗാസ മുനമ്പിനുമിടയിലുള്ള അതിർത്തികൾ ഇസ്രായേൽ വീണ്ടും തുറക്കും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മധ്യസ്ഥത വഹിക്കാനുള്ള ചെറിയ ചില ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു എന്നിരുന്നാലും ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും പലസ്തീൻ ഇസ്ലാമിക് ജിഹാദും (പിഐജെ) തമ്മിലുള്ള വെടിനിർത്തൽ  ധാരണയിൽ  അഞ്ച് ദിവസങ്ങൾ നീണ്ട അക്രമങ്ങൾക്ക് പെട്ടെന്ന് വിരാമമായി.

എന്നാൽ, ഈജിപ്ഷ്യൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ  ലോറികൾക്കായുള്ള എറെസ് ക്രോസിംഗിനൊപ്പം ഗാസയ്ക്കും ഇസ്രായേലിനുമിടയിലുള്ള ഏക കാൽനടപ്പാത കെരെം ഷാലോം ക്രോസിംഗ് മാത്രമേ ഇപ്പോൾ തുറക്കൂ എന്ന്  ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, എല്ലാ സുരക്ഷാ നിയന്ത്രണങ്ങളും പിൻവലിച്ചതായും ഇസ്രായേൽ അറിയിച്ചു. വെടിനിർത്തലിനെ അമേരിക്ക സ്വാഗതം ചെയ്യുകയും മധ്യസ്ഥത വഹിച്ചതിന് കെയ്റോയെ അഭിനന്ദിക്കുകയും ചെയ്തു. ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ വെടിനിർത്തലിന് പിന്തുണയും അത് നിലനിൽക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചിരുന്നു.

"ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ, കാരണം ആയുധങ്ങൾക്ക് ഒരിക്കലും സുരക്ഷിതത്വവും സ്ഥിരതയും നേടിയെടുക്കാൻ കഴിയുകയില്ല. മറിച്ച് സമാധാനത്തിനായുള്ള ഏതൊരു പ്രതീക്ഷയും നശിപ്പിക്കുന്നതിൽ മാത്രമേ അവ വിജയിക്കുകയുള്ളൂ” എന്ന്  സ്വർലോകരാജ്ഞി ആനന്ദിച്ചാലും എന്ന പ്രാർത്ഥനയ്ക്കായി  വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായ ജനങ്ങളോടു പാപ്പാ പറഞ്ഞു.

മാരകമായി ആളിക്കത്തിയ അക്രമം

അതിക്രൂരമായ ഒരു ആഴ്ചയിലൂടെയാണ് മേഖല കടന്നു പോയത്. കഴിഞ്ഞ മാസങ്ങളിൽ നടന്ന  ഏറ്റവും ശക്തമായ പോരാട്ടത്തിൽ, ഈ അഞ്ച് ദിവസങ്ങളിൽ 1,469 റോക്കറ്റുകളാണ് ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. അക്രമണങ്ങളിൽ  രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തി. കുറഞ്ഞത് 33 ഫലസ്തീനികൾ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യാധികൃതർ അറിയിച്ചു. ഗാസ മുനമ്പിൽ സ്ത്രീകളും കുട്ടികളും അക്കൂട്ടത്തിൽ ഏറ്റം പ്രായം കുറഞ്ഞ നാല് വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെ 13 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. "ശാന്തതയെ ശാന്തത കൊണ്ട് നേരിടും" എന്നാണ്  വെടിനിറുത്തൽ ഉടമ്പടിയുടെ അർത്ഥം എന്നാണ് ജറുസലേമിലെ അധികാരികൾ പറഞ്ഞതെങ്കിലും തങ്ങളെ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ രാജ്യം അത്  പ്രതിരോധിക്കുമെന്ന് ഇസ്രായേൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2023, 14:22