തിരയുക

ആർച്ചുബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചി, അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ പ്രസിഡന്റ് ആർച്ചുബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചി, അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ പ്രസിഡന്റ് 

അന്താരാഷ്‌ട്ര കാരിത്താസ് സംഘടനയ്ക്ക് പുതിയ സാരഥികൾ

അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ പ്രസിഡന്റ് ടോക്കിയോയുടെ ആർച്ചുബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചിയാണ്.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കത്തോലിക്കാസഭയുടെ സമൂഹസേവനവിഭാഗമായ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കത്തോലിക്കാ സഭയുടെ മാനുഷിക വികസന വിഭാഗത്തിന്റെ പുതിയ പ്രസിഡന്റായി ടോക്കിയോയുടെ ആർച്ചുബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചിയെയും, സെക്രട്ടറി ജനറൽ ആയി അലിസ്റ്റർ ഡട്ടനെയും, പ്രതിനിധിയോഗം തിരഞ്ഞെടുത്തു.162 ദേശീയ കാരിത്താസ് അംഗ സംഘടനകൾ ഉൾപ്പെടുന്ന കാരിത്താസ് കോൺഫെഡറേഷനെ 2027 വരെ സെക്രട്ടറി ജനറലായ അലിസ്റ്റർ ഡട്ടൻ നയിക്കും.

നിലവിൽ  സ്‌കോട്ട്‌ലൻഡ് കാരിത്താസ് സംഘടനയുടെ  എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ശ്രീ. ഡട്ടന് മാനുഷിക സേവന  മേഖലയിൽ 25 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്, കൂടാതെ 70-ലധികം രാജ്യങ്ങളിൽ വിവിധ മാനുഷികവികസന പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിട്ടുമുണ്ട്. 2009 മുതൽ 2014 വരെ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ  ഹ്യൂമാനിറ്റേറിയൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചതും ഭാവിയിൽ കാരിത്താസ് സംഘടനയെ പുതിയ ഉണർവോടെ മുൻപോട്ട് നയിക്കുവാൻ അദ്ദേഹത്തെ സഹായിക്കും.

കാരിത്താസ് ഓസ്‌ട്രേലിയായുടെ സിഇഒ കിർസ്റ്റി റോബർട്ട്‌സൺ ആണ് സംഘടനയുടെ പുതിയ വൈസ്-പ്രസിഡന്റ്.2019 മുതൽ  കാരിത്താസ് ഓസ്‌ട്രേലിയയുടെ സിഇഒ ആയി തുടർന്നുവന്ന  അദ്ദേഹം, കാരിത്താസ് ഓസ്‌ട്രേലിയയിൽ പസഫിക് പ്രോഗ്രാംസ് കോർഡിനേറ്ററായും, വാർത്താവിനിമയ വിഭാഗത്തിന്റെ മേധാവിയായും ദീർഘനാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2023, 11:12