തിരയുക

യമനിലെ വിദ്യാർത്ഥികൾ. യമനിലെ വിദ്യാർത്ഥികൾ.  (ANSA)

യുണിസെഫ്: യമനിൽ 11 ദശലക്ഷത്തിലധികം കുട്ടികൾക്ക് മാനുഷിക സഹായം

540,000 കുട്ടികൾ ഉൾപ്പെടെ 2.2 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

സി. റൂബിനി സി. റ്റി. സി, വത്തിക്കാൻ ന്യൂസ്‌

2015 മാർച്ചിനും 2022 നവംബറിനുമിടയിൽ, 11,000-ത്തിലധികം കുട്ടികൾ യമനിൽ തുടരുന്ന സംഘർഷങ്ങളിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. സംഘട്ടനത്തിൽ പങ്കെടുത്ത കക്ഷികൾ 4,000-ത്തിലധികം കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 900-ലധികം ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 8 ദശലക്ഷം ആളുകൾക്ക് മാനസികാരോഗ്യവും മാനസിക സാമൂഹിക സേവനങ്ങളും ആവശ്യമാണ്. 2.3 ദശലക്ഷത്തിലധികം കുട്ടികൾ ഇപ്പോഴും ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കുള്ള ക്യാമ്പുകളിൽ താമസിക്കുന്നു. 24 മാർച്ച് 2023 - എട്ട് വർഷത്തെ ക്രൂരമായ സംഘർഷം യമനിലെ ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തെ നശിപ്പിക്കുകയും 11 ദശലക്ഷം പേർക്ക് ഒന്നോ അതിലധികമോ മാനുഷിക സഹായം ആവശ്യമായി വരികയും ചെയ്തു. പോഷകാഹാരക്കുറവിന്റെ അടിയന്തര നടപടിയില്ലാതെ ദശലക്ഷക്കണക്കിന് ആളുകൾ കൂടുതൽ അപകടത്തിലാകുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2023, 13:05