തിരയുക

താല്ക്കാലിക അഭയ കേന്ദ്രങ്ങൾ: ദുരന്തവേദിയായ സിറിയയിൽ നിന്നുള്ള ഒരു ദൃശ്യം താല്ക്കാലിക അഭയ കേന്ദ്രങ്ങൾ: ദുരന്തവേദിയായ സിറിയയിൽ നിന്നുള്ള ഒരു ദൃശ്യം   (AFP or licensors)

സംഘർഷങ്ങളും ഭൂകമ്പവും സിറിയയെ ദുരിതത്തിലാഴ്ത്തുന്നു!

പന്ത്രണ്ടു വർഷം നീണ്ട സംഘർഷങ്ങളും, തുടർന്ന് അടുത്തയിടെയുണ്ടായ ഭൂകമ്പവും സിറിയയിൽ ഏകദേശം 8 .8 ദശലക്ഷം ആളുകളെ ഭവനരഹിതരാക്കുകയും, നിരവധിയാളുകളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യുദ്ധങ്ങളും, ഭൂകമ്പങ്ങളും മൂലം പട്ടിണിയുടെ വക്കിലാണ് സിറിയയിലെ ആളുകൾ. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 8.8 ദശലക്ഷം ആളുകളാണ് ഇത്തരത്തിൽ ഭവനരഹിതരായി തെരുവുകളിൽ അന്തിയുറങ്ങുന്നത്.ഇവരിൽ ഏകദേശം അൻപതിനായിരത്തിനും മുകളിൽ കുട്ടികളും ഉണ്ടെന്നത് ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന യാഥാർഥ്യമാണ്.ഭൂകമ്പത്തിന് മുമ്പുതന്നെ, സിറിയയിലുടനീളമുള്ള 15 ദശലക്ഷത്തിലധികം ആളുകൾ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആഗോള ഉപവി പ്രവർത്തന സംഘടനകളുടെ മാനുഷിക സഹായത്തെ ആശ്രയിച്ചിരുന്നു, വടക്കുപടിഞ്ഞാറൻ സിറിയയിൽ മാത്രം 1.9 ദശലക്ഷം ആളുകളാണ് യുദ്ധഫലമായി  കുടിയിറക്കപ്പെട്ടവർ, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

2023 മാർച്ച് 15 ന് സിറിയൻ പോരാട്ടം  13-ാം വർഷത്തിലേക്ക് കടക്കുകയാണ്. യുദ്ധത്തിന്റെ അനന്തരഫലങ്ങളും, ഭൂകമ്പത്തിന്റെ ഗുരുതരമായ ആഘാതവും മാനുഷിക പ്രതിസന്ധികളെ കൂടുതൽ സങ്കീർണ്ണമാക്കുകയും,ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ആളുകളെ തള്ളിവിടുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളെ സംരക്ഷിക്കുവാനും, അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങൾ  ഒരുക്കുവാനും കുട്ടികളെ സംരക്ഷിക്കുക അഥവാ സേവ് ദി ചിൽഡ്രൻ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നു.

12 വർഷമായി, സിറിയയിലെ കുട്ടികൾ ഉക്രെയ്‌നിലും യെമനിലും ലോകത്തിലെ മറ്റ് നിരവധി യുദ്ധമേഖലകളിൽ താമസിക്കുന്നവരെപ്പോലെ സംഘർഷത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2023, 13:33