തിരയുക

മനുഷ്യക്കടത്തിനെതിരെ! മനുഷ്യക്കടത്തിനെതിരെ! 

മനുഷ്യക്കടത്തുകൾ എക്കാലവും എതിർക്കപ്പെടണം

'സായുധ സംഘട്ടനങ്ങളിലും സംഘർഷാനന്തര സാഹചര്യങ്ങളിലും നടക്കുന്ന മനുഷ്യക്കടത്തിനെ" അധികരിച്ച് ഒരു സമ്മേളനം സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അന്താരാഷ്ട്ര കാരിത്താസ് സംഘടന, കാരിത്താസ് ഫ്രാൻസും,ഓർഡർ ഓഫ് മാൾട്ടയും ചേർന്ന് മാർച്ചുമാസം ഇരുപത്തിയേഴാം തീയതി ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ കേന്ദ്രത്തിൽ വച്ച് 'സായുധ സംഘട്ടനങ്ങളിലും സംഘർഷാനന്തര സാഹചര്യങ്ങളിലും നടക്കുന്ന  മനുഷ്യക്കടത്തിനെ സംബന്ധിച്ച് സെമിനാർ  സംഘടിപ്പിച്ചു.

മനുഷ്യക്കടത്തുകളും,അവ സൃഷ്ടിക്കുന്ന അപകടങ്ങളും ഏറെ വർധിച്ചുവരുന്ന സാഹചര്യത്തിൽ  അന്താരാഷ്ട്ര കാരിത്താസ് സംഘടന, കാരിത്താസ് ഫ്രാൻസും,ഓർഡർ ഓഫ് മാൾട്ടയും ചേർന്ന് മാർച്ചുമാസം ഇരുപത്തിയേഴാം തീയതി ഇറ്റാലിയൻ സമയം 11 മുതൽ 12 വരെ, ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ കേന്ദ്രത്തിൽ വച്ച് 'സായുധ സംഘട്ടനങ്ങളിലും സംഘർഷാനന്തര സാഹചര്യങ്ങളിലും നടക്കുന്ന  മനുഷ്യക്കടത്തിനെ' സംബന്ധിച്ച് സെമിനാർ  സംഘടിപ്പിച്ചു.

മനുഷ്യക്കടത്ത് സംബന്ധിച്ച യുഎൻ ഗ്ലോബൽ റിപ്പോർട്ട് (2022) പ്രകാരം എല്ലാ രാജ്യങ്ങളിലും എല്ലാ ദിവസവും സ്ത്രീകളും പുരുഷന്മാരും കുട്ടികളും വിവിധ തലങ്ങളിൽ  മനുഷ്യക്കടത്തുകാരാൽ ചൂഷണം ചെയ്യപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്യുന്നു. ദരിദ്രരും ദുർബലരുമാണ് ഏറ്റവും കൂടുതൽ ഇരകളാകുന്നത്. ആഗോളതലത്തിൽ, കണ്ടെത്തിയ ഇരകളിൽ 70 ശതമാനത്തിലധികം സ്ത്രീകളും പെൺകുട്ടികളുമാണ്, അതിൽ ഏകദേശം മൂന്നിലൊന്ന് കുട്ടികളാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്.

നിലവിലുള്ളതും ഉയർന്നുവരുന്നതുമായ യുദ്ധ സംഘർഷങ്ങൾ മനുഷ്യക്കടത്തിന്റെ നാടകീയമായ വികാസത്തിലേക്ക് നയിക്കുന്നു. ഈ ഗുരുതരമായ മനുഷ്യാവകാശ ലംഘനം ഉണ്ടായിരുന്നിട്ടും, സംഘട്ടനത്തിലും സംഘർഷാനന്തര സാഹചര്യങ്ങളിലും മനുഷ്യക്കടത്ത് എന്ന വിപത്തിനെ പറ്റി  വളരെ കുറച്ചു മാത്രമാണ് ഗവേഷണങ്ങൾ നടത്തപ്പെട്ടിട്ടുള്ളത് എന്നതും വസ്തുതയാണ്. കൂടാതെ കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളെയും/അല്ലെങ്കിൽ അഭയാർത്ഥികളെയും പിന്തുണയ്ക്കുന്ന നേതാക്കൾ പോലും മനുഷ്യക്കടത്തുകളെ  അപൂർവമായി മാത്രമേ അഭിസംബോധന ചെയ്യാറുള്ളൂ എന്നതും വേദനാജനകമാണ്.

സെമിനാർ ഓർഡർ ഓഫ് മാൾട്ടയുടെ അംബാസഡർ മിഷെൽ വെയ്‌ഥേ ഉദ്ഘാടനം ചെയ്തു.കോസ്റ്റാറിക്ക, ഇറ്റലി, പോളണ്ട്, റൊമാനിയ, ഓർഡർ ഓഫ് മാൾട്ട എന്നീ രാജ്യങ്ങളുടെയും, സംഘടനകളുടെയും ദൗത്യസേനകളാണ് ഈ സെമിനാറിന് പിന്തുണ നൽകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2023, 13:42