തിരയുക

സ്ത്രീകളെ അധികരിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം 25-27 ജനുവരി 2023 സ്ത്രീകളെ അധികരിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം 25-27 ജനുവരി 2023  

“മതാന്തരതലത്തിൽ സമാഗമ സംസ്കൃതി കെട്ടിപ്പടുക്കുന്ന മഹിളകൾ”!

മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗം കത്തോലിക്കാ വനിതാസംഘടനകളുടെ ലോക സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രസമ്മേളനം റോമിൽ, ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്ത്രീകളെ അധികരിച്ച് ഒരു രാജ്യാന്തര സമ്മേളനം റോമിൽ ജനുവരി 25-27 വരെ നടക്കും.

മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗം കത്തോലിക്കാ വനിതാസംഘടനകളുടെ ലോക സമിതിയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.

“മതാന്തരതലത്തിൽ സമാഗമ സംസ്കൃതി കെട്ടിപ്പടുക്കുന്ന മഹിളകൾ” എന്ന പ്രമേയമാണ് ഈ ത്രിദിന സമ്മേളനം സ്വീകരിച്ചിരിക്കുന്നത്. സമ്മേളന വേദി റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയാണ്.

വിവിധ തുറകളിൽ നിന്നുള്ള മതാന്തര സംരംഭങ്ങളെ ശ്രവിക്കുക, മതപാരമ്പര്യങ്ങളുടെയും ആത്മീയതയുടെയും ആഗോള ശൃംഖല വികസിപ്പിക്കുക എന്നിവയാണ് ഈ സമ്മേളനത്തിൻറെ ലക്ഷ്യം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2023, 13:26