തിരയുക

അഫ്ഗാൻ അഭയാർത്ഥികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം അഫ്ഗാൻ അഭയാർത്ഥികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

അഭയാർത്ഥികൾക്കായി വീണ്ടും കരുണയുടെ കരവുമായി മാനവിക ഇടനാഴി

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 158 അഭയാർത്ഥികൾക്ക് സംരക്ഷണമൊരുക്കി സാൻ എജിദിയോ സമൂഹം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ലോകത്തിലെ അവശതയനുഭവിക്കുന്നവർക്കുവേണ്ടിയുള്ള ആതുരസേവനത്തിന് പുതിയ ഒരു അദ്ധ്യായം കൂടി തുറക്കപ്പെടുന്നു.ഇത്തവണ അഫ്ഘാനിസ്ഥാനിൽനിന്നുമുള്ള നൂറ്റിയൻപെത്തിയെട്ട് സഹോദരങ്ങൾക്ക് കരുണയുടെ വാതിൽ തുറന്നുകൊടുത്തുകൊണ്ടാണ് ഇറ്റാലിയൻ ജനത തങ്ങളുടെ ഹൃദയവിശാലത ലോകത്തിനു കാട്ടികൊടുക്കുന്നത്.നവംബർ ഇരുപത്തിനാലിന് നിയമപരമായ എല്ലാനടപടികളും പൂർത്തിയാക്കി റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ എത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കുവാൻ സന്നദ്ധസംഘടനകളുടെ നേതാക്കൾ അണികളോടൊപ്പം എത്തിച്ചേരുന്നു.

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ,കാരിത്താസ്, സാൻ എജിദിയോ സമൂഹം,എവാൻജലിക്കൽ സഭാ സമൂഹം,വാൾദേസ് സമൂഹം,ആർച്ചി,ഇഓം,ഐ എൻ പി, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി ധാരണയിലുള്ള യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ് എന്നീ സംഘടനകളാണ് ഈ മാനുഷിക രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.2021 ആഗസ്ത് മുതൽ പാകിസ്ഥാനിൽ അഭയാർത്ഥികളായി എത്തിയ  അഫ്ഗാൻ പൗരന്മാരെ ഇറ്റലിയിലെ  വിവിധ പ്രദേശങ്ങളിൽ സ്വാഗതം ചെയ്യുകയും ഭാഷാ പഠനവും തൊഴിൽ നിയമനവും ആരംഭിക്കുകയും ചെയ്തുവരുന്നു. ഇറ്റാലിയൻ പൗരന്മാർ, ആതിഥേയത്വം വഹിക്കാൻ അവരുടെ വീടുകൾ പോലും വാഗ്ദാനം ചെയ്യുന്നതും എടുത്തുപറയേണ്ടതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2022, 17:19