തിരയുക

ഇന്തോനേഷ്യൻ പ്രസിഡന്റ് ഭൂമികുലുക്കം നേരിട്ട പ്രദേശം സന്ദർശിക്കുന്നു ഇന്തോനേഷ്യൻ പ്രസിഡന്റ് ഭൂമികുലുക്കം നേരിട്ട പ്രദേശം സന്ദർശിക്കുന്നു 

ഇന്തോനേഷ്യയിൽ ഭൂകമ്പം

ഇന്തോനേഷ്യയിലെ ജാവയിൽ നവംബർ ഇരുപത്തിയൊന്നിന് അനുഭവപ്പെട്ട 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒരു വിദ്യാർത്ഥിയും,അധ്യാപികയും മരണമടയുകയും,18 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും 51 സ്‌കൂളുകൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇന്നലെ ഉച്ചയോടെയാണ്  ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ ഈ ദുരന്തമുണ്ടായത്. ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടികൾ സ്‌കൂളിൽ നിന്ന് വീടുകളിലേക്ക് ഓടുകയായിരുന്നു.ഏകദേശം അറുപതോളം ആളുകൾ മരണപ്പെടുകയും,ഇരുപത്തിയഞ്ചോളം ആളുകൾ കെട്ടിടങ്ങളിൽ കുടുങ്ങിപ്പോവുകയും ചെയ്തു.

കുട്ടികളുടെയും കുടുംബങ്ങളുടെയും  അടിയന്തിരമായ ആവശ്യങ്ങൾ കണ്ടെത്താനും, ഉടനടി ഇടപെടാനും കഴിയുന്ന തരത്തിൽ ദ്വീപിന്റെ പടിഞ്ഞാറൻ മേഖലയിലെ സിയാൻജൂരിലെ ഏറ്റവും കൂടുതൽ ഭൂചലനം നാശം വിതച്ച പ്രദേശങ്ങളിൽ  സേവ് ദി ചിൽഡ്രൻ എമർജൻസി ടീം അടിയന്തിരമായി എത്തിച്ചേർന്നിട്ടുണ്ട്.ഭൂകമ്പം ബാധിച്ച ആളുകളുടെ പൊതുവായ ആവശ്യങ്ങളെക്കുറിച്ച് ഒരു സംയുക്ത വിലയിരുത്തൽ നടത്താൻ നിരവധി ഇന്തോനേഷ്യൻ സ്ഥാപനങ്ങളുമായും മറ്റ് മാനുഷിക സംഘടനകളുമായും സേവ് ദി ചിൽഡ്രൻ പ്രവർത്തിക്കും.

ഭൂകമ്പത്തിന്റെ വൈഷമ്യതകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ മാനസികവും,ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തുവാനും സംഘടന കൂടുതൽ പരിശ്രമിക്കുന്നു.

24 November 2022, 17:23