തിരയുക

ഉക്രൈയിനിലെ സപ്പൊറീഷ്യയിൽ റഷ്യയുടെ മിസൈൽ പതിച്ച ഒരിടം. ഉക്രൈയിനിലെ സപ്പൊറീഷ്യയിൽ റഷ്യയുടെ മിസൈൽ പതിച്ച ഒരിടം. 

റഷ്യയുടെ നൃശംസതയെ അപലപിച്ച് ഉക്രൈയിനിലെ സഭകളും സന്ന്യസ്ത സമൂഹങ്ങളും!

ഉക്രൈയിനിൽ റഷ്യയുടെ മിസൈൽ വർഷണം. ഒക്ടോബർ 10-ന് തിങ്കളാഴ്ച മാത്രം തൊടുത്തത് എൺപതിലേറെ മിസൈലുകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റഷ്യൻ സൈന്യം ഉക്രൈയിനിൽ നടത്തുന്ന വ്യാപകമായ കനത്ത ബോംബാക്രമണങ്ങളെ അന്നാട്ടിലെ സഭകളുടെയും സന്ന്യസ്തസമൂഹങ്ങളുടെയും സമിതി ശക്തമായി അപലപിക്കുന്നു.

ഒക്ടോബർ 10-ന് തിങ്കളാഴ്ച ഉക്രൈയിനിൻറെ തലസ്ഥാനമായ കിയെവിലും മറ്റിടങ്ങളിലും ഉണ്ടായ ആക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് ഈ അപലപനം.

ഈ നിഷ്ഠൂരാക്രമണങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കുചേരുന്ന സകലരും അത്യുന്നതൻറെ മുന്നിൽ കണക്കു കൊടുക്കേണ്ടിവരുമെന്നും അവർ ചെയ്യുന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും ഈ സമിതി അതിൻറെ പ്രസ്താവനയിൽ പറയുന്നു.

റഷ്യയുടെ രാഷ്ട്രതലത്തിലുള്ള ഈ ഭീകരപ്രവർത്തനത്തെ അപലപിക്കാൻ അന്താരാഷ്ട്രസമൂഹത്തോടും മതനേതാക്കളോടും ഈ സമിതി അഭ്യർത്ഥിക്കുകയും എത്രയും വേഗം റഷ്യയ്ക്ക് കടിഞ്ഞാണിടേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2022, 14:12