തിരയുക

ഭക്ഷ്യക്ഷാമം നേരിടുന്ന കെനിയയിൽ ഭക്ഷ്യ വിതരണവേളയിൽ സമ്പുറു ഗോത്ര വർഗ്ഗക്കാരായ സ്ത്രീകൾ സഹായം സ്വീകരിക്കുന്നു.  ഭക്ഷ്യക്ഷാമം നേരിടുന്ന കെനിയയിൽ ഭക്ഷ്യ വിതരണവേളയിൽ സമ്പുറു ഗോത്ര വർഗ്ഗക്കാരായ സ്ത്രീകൾ സഹായം സ്വീകരിക്കുന്നു.  

ആഫ്രിക്കയുടെ കൊമ്പു പ്രദേശങ്ങളിൽ പട്ടിണി ഭീഷണി!

കെനിയ, എത്യോപിയ സൊമാലിയ എന്നിവിടങ്ങളിൽ രണ്ടുകോടിയിലേറെ ജനങ്ങൾ പട്ടിണിയുടെ പിടിയിലാകുമെന്ന് ഇറ്റലിയിലെ ജീവകാരുണ്യപ്രവർത്തന സംഘടനയായ ചേസ്വി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിൻ യുദ്ധത്തിൻറെ പ്രത്യാഘാതങ്ങൾ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന പ്രദേശത്തേയ്ക്കും വ്യാപിച്ചിരിക്കുന്നുവെന്ന് ഇറ്റലിയിലെ ജീവകാരുണ്യപ്രവർത്തന സംഘടനയായ ചേസ്വി (CESVI).

കെനിയ, എത്യോപിയ സൊമാലിയ എന്നിവിടങ്ങളിൽ രണ്ടുകോടിയിലേറെ ജനങ്ങൾ പട്ടിണിയുടെ പിടിയിലാകുമെന്ന് ഈ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു. കലാപങ്ങൾക്കും കോവിദ് 19 മഹാമാരിക്കും പുറമെ വരൾച്ചയും ഈ ഭക്ഷ്യദൗർല്ലഭ്യത്തിനു കാരണമാണെന്ന് ഈ സംഘടന ചൂണ്ടിക്കാട്ടുന്നു.

കെനിയയിൽ അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള 9 ലക്ഷത്തി 40000-ത്തോളം കുട്ടികൾ ഗുരുതരമായ പോഷണവൈകല്യം അനുഭവിക്കുന്നുണ്ടെന്ന് ചെസ്വി സംഘടന വെളിപ്പെടുത്തുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2022, 14:48