തിരയുക

15.05. 2019ൽ  Save the Children എന്ന സംഘടനാംഗങ്ങളുമായി പാപ്പാ. 15.05. 2019ൽ Save the Children എന്ന സംഘടനാംഗങ്ങളുമായി പാപ്പാ. 

G7 രാജ്യങ്ങളോടു ആഗോള പട്ടിണി അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യാൻ Save the Children അഭ്യർത്ഥിച്ചു

21ആം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ ഭക്ഷ്യ അടിയന്തരാവസ്ഥയ്ക്ക് അടിയന്തിര ഫണ്ട് ആവശ്യമാണെന്നും, സൊമാലിയ പോലുള്ള രാജ്യങ്ങളിൽ ഇതിനകം തന്നെ കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തിൽ 38% വർദ്ധനവുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി കൊണ്ട് G 7 രാജ്യങ്ങളോടു കുട്ടികളെ രക്ഷിക്കണമെന്ന് Save the Children എന്ന സംഘടന അഭ്യർത്ഥിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആഗോള പട്ടിണി അടിയന്തരാവസ്ഥയെ എത്രയും വേഗം അഭിസംബോധന ചെയ്യാനും ഭക്ഷ്യ സുരക്ഷയ്ക്കും പോഷകാഹാരത്തിനും വേണ്ടിയുള്ള ഒരു സഖ്യം രൂപീകരിക്കാനും അതുപോലെ തന്നെ ഏറ്റവും ദുർബലരായ ശിശുക്കൾ, കുട്ടികൾ, സ്ത്രീകൾ എന്നിവരെ സഹായിക്കുന്നതിന് ഉടനടി വ്യക്തമായ സഹായം അയയ്ക്കാൻ പ്രതിജ്ഞാബദ്ധരാകാനും Save the Children  സംഘടന G7 രാജ്യങ്ങളോടു അഭ്യർത്ഥിച്ചു.

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചില ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനും ഒരു പങ്കിട്ട സമീപനം തേടുന്നതിനുമായി G7 ലെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കൾ വരും ദിവസങ്ങളിൽ ഒരുമിച്ചുകൂടും. ജർമ്മനിയാണ് ആതിഥേയത്വം വഹിക്കുന്നത്. G7 രാജ്യങ്ങളുടെ ഈ സംഗമത്തിലെ ചർച്ചകളിൽ പട്ടിണിയും പോഷകാഹാരക്കുറവും ഉൾപ്പെടുന്നു.

സൊമാലിയ പോലൊരു രാജ്യത്ത് പട്ടിണി അടിയന്തരാവസ്ഥ ഭയപ്പെട്ടതിലും കൂടുതൽ വേഗതയിൽ  നീങ്ങുകയാണ്. നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്ഷാമത്തോടടുക്കുന്നത്ര അടിയന്തരാവസ്ഥയിലുള്ള ആളുകളുടെ എണ്ണം അഞ്ചിരട്ടിയായി.  മെയ് മാസത്തിൽ 38,000 ആയിരുന്നത് സെപ്റ്റംബറിൽ 213,000 ആയി ഉയർന്നു. രാജ്യത്ത്, ഏകദേശം 386 000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ഈ അവസ്ഥ  പ്രതിവിധിയില്ലാത്ത മരണത്തിലേക്ക് നയിച്ചേക്കാം.

ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷിക്കാനും അവർക്ക് നല്ല ഭാവി ഉറപ്പുനൽകാനും 100 വർഷത്തിലേറെയായി പോരാടുന്ന അന്താരാഷ്ട്ര സംഘടനയാണ് സേവ് ദി ചിൽഡ്രൻ. കഴിഞ്ഞ മെയിൽ സൊമാലിയയുടെ പിന്തുണയുള്ള സേവ് ദി ചിൽഡ്രന്റെ ക്ലിനിക്കുകളിൽ പ്രവേശിപ്പിച്ച ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികൾ ഇതിനകം 5,000-ത്തിലധികം ആയിരുന്നു ഇതിൽ 2021-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38% വർദ്ധനവുണ്ടായിട്ടുണ്ട്.

തെക്കൻ സൊമാലിയയിലെ ബൈഡോവയിലെ  പോഷകാഹാരക്കുറവിന് ചികിൽസ നൽകുന്ന കേന്ദ്രത്തിൽ 324 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെക്കോർഡ് സംഖ്യയായ ഈ എണ്ണം, കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. ജൂൺ മാസത്തിൽ പ്രവചിക്കപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ എണ്ണത്തേക്കാൾ കൂടുതലാണ്. മെയ് മാസത്തിൽ എട്ട് കുട്ടികൾ മരിച്ചു. പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളുമായി കേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.

ചായയോ നേർപ്പിച്ച പാൽപ്പൊടിയോ മാത്രമാണ് കുഞ്ഞുങ്ങൾക്ക് സ്ഥിരമായി നൽകുന്നത്. പല അമ്മമാരും ദിവസവും ഒരുനേരത്തെ ഊണും നേരിയ ചായയും മാത്രം കഴിക്കുന്നു. ഈ അവസ്ഥകളിൽ, ഏറ്റവും ചെറിയ കുട്ടികളാണ് കടുത്ത പോഷകാഹാരക്കുറവിന് വിധേയരാകുന്നത്, ഇത് കാഴ്ച മങ്ങൽ, പേശി ക്ഷയം, സുപ്രധാന അവയവങ്ങളുടെ സ്തംഭനം എന്നിവയ്ക്കും, ഏറ്റവും നിരാശാജനകമായ സംഭവങ്ങളിൽ, മരണത്തിനും കാരണമാകുന്നു.

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഘടകങ്ങളുടെ മാരകമായ മിശ്രിതമാണ് സൊമാലിയയിലെ പട്ടിണിക്ക് ആക്കം കൂട്ടുന്നത്. കാലാവസ്ഥാ പ്രതിസന്ധിയും ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള യുക്രെയ്‌നിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും രാജ്യത്തെ ശക്തമായി ബാധിക്കുന്നു. തുടർച്ചയായി നഷ്‌ടമായ നാല് മഴക്കാലങ്ങൾ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയ്ക്ക് കാരണമായി, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദശലക്ഷക്കണക്കിന് ആളുകളെ ലോകത്തിലെ ഏറ്റവും വലിയ ക്ഷാമത്തിന്റെ വക്കിൽ എത്തിച്ചു.

രാജ്യത്തുടനീളമുള്ള മേച്ചിൽപ്പുറങ്ങളും വിളകളും കന്നുകാലികളും നശിച്ചു. തുടർച്ചയായ അഞ്ചാം മഴക്കാല പ്രതിസന്ധിയുടെ സുപ്രധാനവും അഭൂതപൂർവവുമായ അപകടസാധ്യതയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, സോമാലിയ അതിന്റെ ഗോതമ്പിന്റെ 90% റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. സംഘർഷം മൂലമുണ്ടാകുന്ന കുത്തനെയുള്ള വിലക്കയറ്റം അവശ്യവസ്തുക്കളെ കൂടുതൽ അപ്രാപ്യമാക്കുന്നു. സമീപ മാസങ്ങളിൽ, പാചക എണ്ണ, ചോളം തുടങ്ങിയ അടിസ്ഥാന ഉൽപ്പന്നങ്ങളുടെ വില രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇരട്ടിയായി വർധിച്ചു. ഡീസലിന് 2022 ന്റെ തുടക്കത്തേക്കാൾ 42% കൂടുതലാണ്.

വർദ്ധിച്ചുവരുന്ന ഗുരുതരമായ സാഹചര്യം ബാധിച്ചിട്ടും, സൊമാലിയയിലെ കുടുംബങ്ങൾ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നു. വർഷത്തിന്റെ ആരംഭം മുതൽ, 500,000-ത്തിലധികം ആളുകൾ ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം എന്നിവ കണ്ടെത്തുന്നതിനും സ്വന്തം നിലനിൽപ്പിനും അവരുടെയും കുട്ടികളുടെയും നിലനിൽപ്പിന് വേണ്ടിയും അവരുടെ വീടുകൾ വരെ ഉപേക്ഷിച്ചു.

ജനങ്ങൾ ഇപ്പോൾ മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഭക്ഷ്യസുരക്ഷയോടുള്ള പ്രതികരണത്തിലെ പ്രധാന പങ്കാളികളായ G7 രാജ്യങ്ങളോടു ആഗോളതലത്തിലുള്ള പോഷകാഹാരക്കുറവ് അടിയന്തിരമായി പരിഹരിക്കാൻ തങ്ങൾ അഭ്യർത്ഥിക്കുന്നുവെന്ന് Save the Children വെളിപ്പെടുത്തി. ഈ ഘട്ടത്തിൽ, ഇതുപോലുള്ള പ്രതിസന്ധികളിൽ ഏറ്റവും ദുർബലരായ, അതായത് ശിശുക്കൾ, കുട്ടികൾ, സ്ത്രീകൾ എന്നിവരെ പിന്തുണയ്‌ക്കുന്നതിന് ഉടനടി വ്യക്തമായ സഹായം അയയ്‌ക്കുന്നതിനുള്ള പ്രതിബദ്ധതയ്‌ക്ക് പുറമേ ഭക്ഷ്യസുരക്ഷയ്‌ക്കും പോഷകാഹാരത്തിനുമായി ഒരു സഖ്യം G7 രാജ്യങ്ങൾ സൃഷ്‌ടിക്കേണ്ടത് അടിസ്ഥാനപരമാണ് എന്ന്  Save the Children Humanitarian അധ്യക്ഷ Gabriella waaijman പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2022, 20:28