തിരയുക

 ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ജനങ്ങൾ. ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ജനങ്ങൾ.  (AFP or licensors)

ബംഗ്ലാദേശ്: 1.6 ദശലക്ഷം കുട്ടികൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങി

8 കുട്ടികൾ മരിക്കുകയും 36,000 കുട്ടികൾ അവരുടെ കുടുംബങ്ങളോടൊപ്പം തിങ്ങിനിറഞ്ഞ അഭയകേന്ദ്രങ്ങളിലാണെന്നും 90% ആരോഗ്യ കേന്ദ്രങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിയതായും യൂണിസെഫ് അറിയിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വടക്കുകിഴക്കൻ ബംഗ്ലാദേശിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 1.6 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ നാല് ദശലക്ഷം ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. അവർക്ക് അടിയന്തിര സഹായം ആവശ്യമുണ്ടെന്നും യൂണിസെഫ് അവിടെ കുട്ടികളെ സംരക്ഷിക്കാനും ശുദ്ധജല ആരോഗ്യ സഹായ വിതരണം നടത്താനും ശ്രമിക്കുകയാണെന്നും യൂണിസെഫിന്റെ ബംഗ്ലാദേശ് ഘടകത്തിന്റെ പ്രതിനിധി ഷെൽസൺയെത്ത്  അറിയിച്ചു.

സുരക്ഷിതമായ കുടിവെള്ളമെത്തിക്കുകയും വെള്ളത്തിൽ നിന്ന് പകരുന്ന മാരകമായ പകർച്ചവ്യാധികൾ തടയുകയുമാണ് പ്രധാന ആശങ്കയെന്ന് അദ്ദേഹം അറിയിച്ചു. ബംഗ്ലാദേശ് ഗവണ്മെന്റിന്റെ അടിയന്തിര പ്രതികരണത്തിനായി കാത്തിരിക്കുന്ന സിൽ ഹെത് മേഖലയിൽ 90% ആരോഗ്യ സംവിധാനങ്ങളും വെള്ളത്തിൽ മുങ്ങി പോയി. ഇവിടെ ജലവുമായി ബന്ധപ്പെട്ട അസുഖങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് പകർച്ചവ്യാധി മൂലം 18 മാസങ്ങളായി വിദ്യാലയങ്ങൾ അടക്കുകയും പരീക്ഷകൾ നിർത്തിവയ്ക്കുകയും ചെയ്തിരിക്കുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തടസ്സമുണ്ട്.

മരണമടഞ്ഞ കുട്ടികളുടെ നേരെയാണ് തങ്ങളുടെ ഹൃദയമെന്നും കുഞ്ഞുങ്ങളാണ് ഈ നിരാശാജനകമായ അവസ്ഥയിലെ ഏറ്റവും ബലഹീനരെന്നും തങ്ങൾ വിശ്രമമില്ലാതെ അധികാരികളും സഹകാരികളുമൊത്ത് സാഹചര്യങ്ങളോടു പൊരുതുകയാണെന്നും ഷെൽഡൺ പറഞ്ഞു.

കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും ഈ അടിയന്തിരാവസ്ഥയിൽ സഹായിക്കാനും ജീവൻ രക്ഷാ സേവനങ്ങൾക്കുമായി യൂണിസെഫിന് 2.5 ദശലക്ഷം ഡോളറിന്റെ അടിയന്തിരാവശ്യമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2022, 12:16