തിരയുക

ചക്രക്കസേരയെ ആശ്രയിച്ച് ചക്രക്കസേരയെ ആശ്രയിച്ച്  (©saelim - stock.adobe.com)

ശാരീരിക സഹായം ആവശ്യമുള്ളവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു!

2050 ആകുമ്പോഴേയ്ക്കും ശാരീരികമായ സഹായം ആവശ്യമുള്ളവരുടെ എണ്ണം 350 കോടി ആയി ഉയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും (യുണിസെഫ്- UNICEF) ലോകാരോഗ്യ സംഘടനയും (WHO).

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ 250 കോടിയോളം ജനങ്ങൾക്ക് ശാരീരികമായ സഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും (യുണിസെഫ്- UNICEF) ലോകാരോഗ്യ സംഘടനയും (WHO) വെളിപ്പെടുത്തുന്നു.

ചക്രക്കസേര, കേൾവി ഉപകരണങ്ങൾ തുടങ്ങിയ എന്തെങ്കിലും ഉപാധികൾ ആവശ്യമായി വരുന്നവരാണ് ഇവർ എന്ന് ഈ സംഘടനകൾ വ്യക്തമാക്കുന്നു.

ഇവരിൽ നൂറുകോടിപ്പേർ കുട്ടികളും അംഗവൈകല്യമുള്ള മുതിർന്നവരും വൃദ്ധജനവും ആണെന്നും അംഗവൈകല്യമുള്ള അവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 24 കോടിയോളം വരുമെന്നും ഈ സംഘടനകൾ പറയുന്നു.

2050 ആകുമ്പോഴേയ്ക്കും ശാരീരികമായ ഇത്തരം സഹായം ആവശ്യമുള്ളവരുടെ എണ്ണം 350 കോടി ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2022, 12:48