തിരയുക

എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബ നഗരം. എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബ നഗരം.  (AFP or licensors)

എത്യോപ്യ: അടിയന്തരാവസ്ഥ നേരത്തെ അവസാനിപ്പിക്കും

നവംബറിൽ പ്രഖ്യാപിച്ച ആറ് മാസത്തെ അടിയന്തരാവസ്ഥ നേരത്തെ അവസാനിപ്പിക്കാൻ എത്യോപ്യൻ പാർലമെന്റിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തലസ്ഥാനമായ ആഡിസ് അബാബയിലേക്ക് വിമത ടിഗ്രേയൻ സൈന്യം മാർച്ചു ചെയ്യുമെന്ന ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് 6 മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാലാണ് ഉത്തരവ് നേരത്തെ നീക്കാനുള്ള പാർലമെന്റിന്റെ തീരുമാനം.

വിമതശക്തികളിൽ ഭൂരിഭാഗവും അവരുടെ പ്രദേശമായ ടിഗ്രേയിലേക്ക് പിൻവാങ്ങുകയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന കക്ഷികൾ തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുമുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥ, ഗവണ്മെന്റിന് കുറ്റം ചുമത്താതെ പൗരന്മാരെ തടഞ്ഞുവയ്ക്കാനും വാറണ്ടില്ലാതെ വീടുകളിൽ തിരച്ചിൽ നടത്താനുമുള്ള അധികാരം നൽകി.

2020 മുതൽ തുടരുന്ന അഭ്യന്തര കലഹം ആരംഭിച്ചത് പ്രധാനമന്ത്രിയായ അബി അഹമ്മദ്   ടിഗ്രേ പ്രവിശ്യയുടെ പുറത്തുള്ള ഫെഡറൽ ആർമിയുടെ താവളം ആക്രമിച്ചതുമായി ബന്ധപ്പെട്ട് ടീ ഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിനെ(TPLF) കുറ്റപ്പെടുത്തി കൊണ്ട് വടക്കൻ ടീഗ്രേ പ്രവിശ്യയിൽ സൈനീക നടപടികൾക്ക് തുടക്കമിട്ടപ്പോഴാണ്.  അതിനു ശേഷം ആയിരങ്ങൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പാപ്പായുടെ ആശങ്ക

ഈ വർഷാരംഭത്തിൽ നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്തവസരത്തിൽ, എത്യോപ്യയിലെ ആഭ്യന്തര സംഘർഷത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാറ്റിനുപരിയായി ജനങ്ങളുടെ “ആവശ്യങ്ങൾ സ്ഥാപിക്കുന്നതിന് നേരായ കുടിക്കാഴ്ച്ചയിലൂടെ  വീണ്ടും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാത കണ്ടെത്തേണ്ടതുണ്ട് ", എന്ന്  അന്ന് പാപ്പാ പങ്കുവച്ചു.

 സാമഗ്രികളുടെ വിതരണം

ആറ് മാസത്തിനിടെ ആദ്യമായി എത്യോപ്യയിലെ ടിഗ്രേ മേഖലയിലേക്ക് മരുന്ന് അയക്കാനും വിതരണം ചെയ്യാനുമുള്ള അനുവാദം ലഭിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏജൻസിയുടെ എത്യോപ്യൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, അനുവദിച്ചിരിക്കുന്ന സഹായ കയറ്റുമതി ആവശ്യമുള്ളതിന്റെ ഒരു "ചെറിയ ഭാഗം" മാത്രമാണെന്ന് തിങ്കളാഴ്ച ഒരു ട്വീറ്ററിൽ പങ്കുവച്ചു. മാനുഷിക സഹായം നൽകുന്നതിന് തന്റെ ഏജൻസി  പരിമിതികളില്ലാത്ത പ്രവേശനത്തിനായി  വീണ്ടും അഭ്യർത്ഥിക്കുകയാണ് എന്നും അറിയിച്ചു. അവശ്യ ചികിൽസാ ഉപകരണങ്ങൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ആൻറിബയോട്ടിക്കുകൾ, മലേറിയയ്ക്കും പ്രമേഹത്തിനുമുള്ള മരുന്നുകൾ, ഗുരുതരമായ പോഷകാഹാരക്കുറവിനുള്ള ചികിത്സ എന്നിവ വിതരണം ചെയ്യുന്നവയിൽ ഉൾപ്പെടുന്നു.

2021 ജൂണിൽ, എത്യോപ്യൻ ഗവൺമെന്റ് ടിഗ്രേയിൽ ഭക്ഷ്യസഹായം, വൈദ്യസഹായം, പണം, ഇന്ധനം മുതലായവ നൽകുന്നത്  നിർത്തലാക്കി. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യപരിപാടി (WFP) കഴിഞ്ഞ മാസം പുറത്തു വിട്ട ഒരു പ്രസ്താവനയിൽ  ടിഗ്രേയിലെ 6 ദശലക്ഷം ജനസംഖ്യയുടെ മുക്കാൽ ഭാഗവും “അതിജീവനത്തിന്റെ പരമാവധി”യിലാണെന്നും മൂന്നിലൊന്ന് പേർ “അങ്ങേയറ്റം ഭക്ഷണത്തിന്റെ അഭാവം അനുഭവിക്കുന്നു” എന്നും വെളിപ്പെടുത്തി.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 February 2022, 14:29