തിരയുക

വെള്ളത്തിൽ മുങ്ങിയ ബ്രസീലിൽ നിന്നുള്ള ഒരു ദൃശ്യം വെള്ളത്തിൽ മുങ്ങിയ ബ്രസീലിൽ നിന്നുള്ള ഒരു ദൃശ്യം   (Washington Alves/Light Press)

ജലപ്രളയ ബാധിത ബ്രസീലിന് സഹായഹസ്തവുമായി കാരിത്താസ്!

ഇക്കഴിഞ്ഞ ആഴ്ചകളിൽ ബ്രസീലിൽ, 10 സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരന്തം 270-ലേറെപ്പേരുടെ ജീവൻ അപഹരിക്കുകയും ആയിരങ്ങളെ പാർപ്പിടരഹിതരാക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പേമാരിയും വെള്ളപ്പൊക്കവും ദുരന്തം വിതച്ചിരിക്കുന്ന ബ്രസീലിന് സഹായവുമായി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ “കാരിത്താസ് ഇൻറർനാസിയൊണാലിസ്” (Caritas Internationalis).

ഇക്കഴിഞ്ഞ ആഴ്ചകളിൽ അന്നാട്ടിലെ 10 സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരന്തം 270-ലേറെപ്പേരുടെ ജീവൻ അപഹരിക്കുകയും ആയിരങ്ങളെ പാർപ്പിടരഹിതരാക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് “കാരിത്താസ് ഇൻറർനാസിയൊണാലിസ്” സഹായവുമായി എത്തിയിരിക്കുന്നത്.

കാരിത്താസിൻറെ ബ്രസീൽ ഘടകം വഴിയാണ് “കാരിത്താസ് ഇൻറർനാസിയൊണാലിസ്” സഹായം ഏകോപിപ്പിക്കുന്നത്.

ഫ്രാൻസീസ് പാപ്പാ ഞായറാഴ്‌ച (16/01/22) ബ്രസിലിൽ വെള്ളപ്പൊക്കക്കെടുതിക്കിരകളായവരെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2022, 12:30