പരിസ്ഥിതി സംരക്ഷണത്തിനുള്ള യുനെസ്‌കോയുടെ സമ്മാനം, മലേഷ്യയ്ക്കും കോസ്തറിക്കയ്ക്കും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന, യുനെസ്കൊ (UNESCO-United Nations Educational, Scientific and Cultural Organisation) മികച്ച പരിസ്ഥിതി സംരക്ഷണത്തിന് നൽകുന്ന അംഗീകാരമാണ് ഇരുരാജ്യങ്ങളും നേടിയത്.
നവംബർ 17 ന് ഫ്രാൻസിലെ പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് വച്ച് നടന്ന യുനെസ്‌കോയുടെ 41-മത് പൊതുസമ്മേളനത്തിൽ വച്ചാണ് സമ്മാനദാനം നടന്നത്. മനുഷ്യരും ജൈവമണ്ഡല സംവരണമേഖലയും എന്ന പരിപാടിയുടെ അൻപതാം വാർഷികദിനത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ദേശീയ താൽപ്പര്യമുള്ള വംശനാശഭീഷണി നേരിടുന്ന വിവിധ ജീവജാലങ്ങളെ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സംരംഭങ്ങളുടെ ഭാഗമായി, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം നിരീക്ഷിക്കുന്നതിനായി മലേഷ്യൻ പ്ലാന്റ് റെഡ് ലിസ്റ്റ് പോലുള്ള പ്രസിദ്ധീകരണങ്ങൾ നിർമ്മിക്കുകയും തദ്ദേശീയരുടെയും പ്രാദേശിക സമൂഹങ്ങളുടെയും പരമ്പരാഗത അറിവ് ശേഖരിക്കുകയും ചെയ്തതിനാണ് മലേഷ്യയിലെ ഫോറെസ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിന് ഈ അംഗീകാരം ലഭിച്ചത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഇക്വഡോറിലേ സുമാക്കോ, ചിലിയിലെ കാബോ ദേ ഓർണോസ്, കോസ്തറിക്കയിലെ അഗ്വാ ഇ പാസ് എന്നിവിടങ്ങളിൽ പുതിയ ജൈവമണ്ഡല സംവരണമേഖലകൾ സൃഷ്ടിച്ചതിനും, അവിടങ്ങളിൽ ജൈവമണ്ഡല സംവരണമേഖലകളിലെ പുനരുല്പ്പാദന രീതികൾ പ്രോത്സാഹിപ്പിച്ചതിനുമാണ് കോസ്തറിക്കയിലെ ഇന്റർനാഷണൽ കോഓപ്പറേഷൻ യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം.