തിരയുക

ഇറാഖ് പ്രധാനമന്ത്രി മുസ്തഫാ അൽ കസീമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ അക്രമണത്തിന്റെ വിവിധ ദൃശ്യങ്ങൾ. ഇറാഖ് പ്രധാനമന്ത്രി മുസ്തഫാ അൽ കസീമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ അക്രമണത്തിന്റെ വിവിധ ദൃശ്യങ്ങൾ. 

ഇറാഖിൽ സംഘർഷം: പ്രധാനമന്ത്രി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു

മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചു പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി പരിക്ക് കൂടാതെ രക്ഷപ്പെട്ടു. ഭീകരാക്രമണമെന്ന് തോന്നിപ്പിക്കുന്ന അക്രമണത്തെ അമേരിക്കാ ശക്തമായി അപലപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രധാനമന്ത്രി മുസ്തഫാ അൽ കസീമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ അക്രമണം നടത്തിയ മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം സുരക്ഷാ വിഭാഗം വെടിവച്ചു വീഴ്ത്തിയെങ്കിലും ഒരെണ്ണം വസതിയിൽ വീണ് അതിലെ സ്ഫോടന വസ്തുക്കൾ പൊട്ടിച്ചിതറുകയായിരുന്നു. റിപ്പബ്ളിക്കിനടുത്തുള്ള പാലത്തിനടുത്തു നിന്നാണ്  ഡ്രോണുകൾ പറത്തിയതെന്ന് പറയപ്പെടുന്നു. ഒക്ടോബർ 10ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഇറാക്കി ബന്ധമുള്ളവർ പ്രകടനം നടത്തി വരുമ്പോഴാണ് അക്രമണം നടന്നതെന്നത് പ്രസക്തമാണ്. അൽ കസിമി എല്ലാവരോടും ശാന്തരാകാൻ അഭ്യർത്ഥിച്ചു. അമേരിക്കാ അക്രമണത്തെ ഭീകരാക്രമണമെന്ന രീതിയിൽ അപലപിച്ചപ്പോൾ ഇറാൻ വിദേശ രാഷ്ട്രങ്ങൾ ഇറാക്കിൽ അരക്ഷിതാവസ്ഥയും ഭിന്നതയുമല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ല എന്ന് കുറ്റപ്പെടുത്തി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2021, 12:58