തിരയുക

തിരഞ്ഞെടുപ്പിൽ വിജയിച്ച  പ്രസിഡണ്ട് ദാനിയേൽ ഒർത്തേഗാ.   തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡണ്ട് ദാനിയേൽ ഒർത്തേഗാ.  

നിക്കാരഗ്വ: നാലാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡണ്ട്

പ്രതിപക്ഷ സ്ഥാനാർത്ഥികൾ ജയിലിലോ വീട്ടുതടങ്കലിലോ ആയതിനാൽ വലിയ എതിർപ്പില്ലാതെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിക്കാരഗ്വയിൽ ദാനിയേൽ ഒർതേഗയും ഭാര്യ റൊസാരിയോ മുറില്ലോയും തിരഞ്ഞെടുക്കപ്പെട്ടു. ഇനിയും അഞ്ച് വർഷം കൂടി ഇവരുടെ ഭരണം തുടരും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തെരഞ്ഞെടുപ്പിന് മുമ്പു തന്നെ മൂന്നു പ്രതിപക്ഷ പാർട്ടികളെ വിലക്കിയ ഉന്നത തിരഞ്ഞെടുപ്പു കൗൺസിൽ 4.5 ദശലക്ഷം യോഗ്യതയുള്ള വോട്ടർമാരിൽ 65 % പോളിംഗ് നടന്നതായി അവകാശപ്പെട്ടു. ദാനിയേൽ ഒർത്തേഗായ്ക്കും ഭാര്യ റൊസാരിയോ മുറില്ലോയുടെ പാർട്ടിക്കും  (Sandinista Front) 75% വോട്ടുകൾ ലഭിച്ചതായും അവർ അഞ്ചു വർഷത്തെ ഭരണമുറപ്പാക്കിയതായും അറിയിച്ചു.

ചില അന്തർദ്ദേശീയ നിരീക്ഷകർ തെരഞ്ഞെടുപ്പ് നടപടികൾക്ക് സാക്ഷികളായിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നോ അമേരിക്കൻ സംഘടനകളിൽ നിന്നോ ആരേയും അക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇരുകൂട്ടരും തെരഞ്ഞെടുപ്പു നടപടികളെ വിപുലമായി കുറ്റപ്പെടുത്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടായിരുന്ന ഏഴ് സ്ഥാനാർത്ഥികളെ ജൂൺ 7ന് അറസ്റ്റു ചെയ്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ്  രണ്ടു കുതിരകൾ ഓടുന്ന മൽസരമായി ചുരുങ്ങി. ദേശീയ അസംബ്ളിയിലേക്കുള്ള മൽസരവും ഇതേ വഴി തന്നെയാണ് നീങ്ങുന്നത്.

ഒരു മൂകനാടക തിരഞ്ഞെടുപ്പ് തയാറാക്കുകയായിരുന്നു ഒർത്തേഗയും ഭാര്യയുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. കൂടാതെ നിക്കാരഗ്വയിലെ ജനങ്ങളെ പിൻതുണയ്ക്കാനും ഒർത്തേഗാ - മുറില്ലോ സർക്കാറിന്റെ  ദുരുപയോഗങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കിക്കൊടുക്കാനും അമേരിക്കയുടെ എല്ലാ നയതന്ത്ര സാമ്പത്തിക ഉപകരണങ്ങളും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടവിലാക്കപ്പെട്ടവരെ വിട്ടയക്കാൻ ആവശ്യപ്പെട്ട അദ്ദേഹം ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണകൾ കൂടുതൽ വിപുലീകരിപ്പിക്കുമെന്ന സൂചനയും നൽകി.

1979ൽ ഒരു വിപ്ലവത്തിലൂടെ അനസ്താസിയോ സൊമോസായുടെ വെറുപ്പുളവാക്കുന്ന ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സ്ഥാനഭ്രഷ്ടനാക്കിയ ദാനിയേൽ ഒർത്തേഗാ 1985 ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ജയിച്ച് 1990 വരെ ഭരിച്ചു. പിന്നീട് നഷ്ടപ്പെട്ട ഭരണം 2007 ൽ വീണ്ടെടുത്ത അദ്ദേഹം അന്നു മുതൽ അത് മുറുകെ പിടിച്ച് തനിക്ക് 80 വയസ്സാകുന്നതുവരെ ഇപ്പോൾ നീട്ടുകയാണ് തെരഞ്ഞെടുപ്പിലൂടെ ചെയ്തിരിക്കുന്നത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2021, 13:24