അന്താരാഷ്ട്ര ജീവകാരുണ്യ ദിനം, സെപ്റ്റമ്പർ 5!
അനാഥരെ സനാഥരാക്കുകയും രോഗികൾക്കും നിർദ്ധനർക്കും അത്താണിയായിത്തീരുകയും ചെയ്ത അഗതികളുടെ അമ്മ, കൽക്കട്ടയിലെ വിശുദ്ധ മദർതെരേസയുടെ ചരമ ദിനം ലോക ഉപവിദിനമായി ആചരിക്കുന്നു.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അനുവർഷം സെപ്റ്റമ്പർ 5-ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം ആചരിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ഈ ലോകദിനാചരണം.
പാവങ്ങളുടെ അമ്മയായ കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ ചരമദിനമാണ് ഐക്യരാഷ്ട്ര സഭ ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
1997 സെപ്റ്റമ്പർ 5-നാണ് വിശുദ്ധ മദർ തെരേസ മരണമടഞ്ഞത്.
ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2012-ലാണ് അന്താരാഷ്ട്ര ഉപവി ദിനം പ്രഖ്യാപിച്ചത്.
ഉപവിപ്രവർത്തനം ഭിന്നമതസംസ്കാരങ്ങളിൽപ്പെട്ട വ്യക്തികൾ തമ്മിലുള്ള സംഭാഷണവും അതുപോലെ തന്നെ ഐക്യദാർഢ്യവും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതിന് സഹായകമാണെന്ന ബോധ്യത്തോടുകൂടിയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് അംഗരാഷ്ട്രങ്ങളെയും ദേശീയഅന്തർദ്ദേശീയ സംഘനകളെയും സമൂഹങ്ങളെയും ആഹ്വാനം ചെയ്തത്.
04 September 2021, 12:26