മനുഷ്യക്കടത്തിനെതിരെ സന്ന്യാസിനികളുടെ ആഗോള ശൃംഖല "തളിത കും"!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് പഞ്ചഭൂഖണ്ഡങ്ങളിലെ സന്ന്യാസിനീ സമൂഹങ്ങൾ ചേർന്നു രൂപം കൊടുത്തിട്ടുള്ള “തളിത കും” ( Talitha Kum ) എന്ന അന്താരാഷ്ട്ര ശൃംഖല മനുഷ്യക്കടത്തിനെതിരായ ആഗോളദിനത്തിൽ വിവിധ സംരഭങ്ങളുമായി പങ്കുചേരുന്നു.
“മനുഷ്യക്കടത്തിനെതിരായ കരുതൽ”- "Care Against Trafficking" എന്നൊരു പരിപാടി ഈ ദിനാചരണത്തിൻറെ ഭാഗമായി തളിത കും കഴിഞ്ഞ വാരത്തിൽ ആരംഭിച്ചിരുന്നു.
ഈ പോരാട്ടത്തിൻറെ എല്ലാ ഘട്ടത്തിലും പരിചരണത്തിന് വലിയ മാറ്റം വരുത്താൻ കഴിയും എന്നു തെളിയിക്കുകയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
ലോകമെമ്പാടും കത്തോലിക്കാ സന്ന്യാസിനികളും അല്മായരുമുൾപ്പെടെ മൂവായിരത്തിലേറെപ്പേർ ഈ പരിപാടിയുമായി മുന്നേറുന്നു.
മനുഷ്യക്കടത്തിനിരകളായവരുടെ ആഴമേറിയ മുറിവ് മായിച്ചുകളയാൻ സാധിച്ചില്ലെങ്കിലും പ്രത്യാശയുടെ കിരണങ്ങൾ അവരിൽ വീശാൻ കഴിഞ്ഞിട്ടുണ്ടെന്ന് തളിതാ ക്കുമ്മിൻറെ അന്താരാഷ്ട്ര ഏകോപക സിസ്റ്റർ ഗബ്രിയേല്ല ബൊത്താനി സി എം എസ് വത്തിക്കാൻ വാത്താ വിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: