തിരയുക

വെടിവയ്പ്പിന്റെ ഭീകരതയിൽപ്പെട്ട ഭൂമി... വെടിവയ്പ്പിന്റെ ഭീകരതയിൽപ്പെട്ട ഭൂമി... 

ടിഗ്രെ മേഖലയിൽ വെടിനിർത്തലിനുള്ള സാധ്യത

അഡിസ് അബാബിയിലെ സർക്കാർ ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് വെടിനിർത്തൽ ഇതുവരെ അംഗീകരിച്ചിരുന്നില്ല.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബരിൽ വിളകളുടെ നടീൽ കാലം അവസാനിക്കുന്നതുവരെ എത്യോപ്യൻ ഭരണകൂടം ഏകപക്ഷീയമായി പ്രഖ്യാപിച്ച  വെടിനിർത്തൽ ടീഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് അംഗീകരിച്ചെങ്കിലും അത് ഔദ്യോഗികമാക്കുന്നതിന് കർശനമായ വ്യവസ്ഥകൾ മുന്നോട്ടു വച്ചിട്ടുണ്ട്.

2020ൽ സർക്കാർ സേന ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്ന ടീഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് പ്രാദേശിക തലസ്ഥാനമായ  മേക്കെല്ലേക്ക് കഴിഞ്ഞയാഴ്ച വിജയികളായി തിരിച്ചെത്തിയത് ഇതിനോടകം തന്നെ തകർന്ന എത്യോപിയയിലെ മാനുഷീക പശ്ചാത്തലത്തിൽ നാടകീയമായ വഴിതിരിവാണ് ഉണ്ടാക്കിയത്. അസ്ഥിരമായ അവിടത്തെ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും  ചെയ്തു. ഈ സാഹചര്യത്തിൽ തങ്ങളെ ഭരണകൂടമായി അംഗീകരിക്കണമെന്ന ആവശ്യം ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് മുന്നോട്ട് വയ്ക്കുകയും സഹായ വിതരണത്തിനും കുടിയിറക്കപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവിനും ആഹ്വാനം ചെയ്യുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയും വിവിധ ഭരണകൂടങ്ങളും മാനുഷീക സഹായങ്ങൾ ജനങ്ങൾക്കെത്തിക്കാനായി വെടിനിർത്തൽ മാനിക്കണമെന്ന് അഭ്യർത്ഥിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 3,50,000 ജനങ്ങൾ പട്ടിണി അനുഭവിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ അന്തർദേശീയ വികസനത്തിനായുള്ള അമേരിക്കൻ സംഘടനയുടെ കണക്കിൽ ഇത് 9,00,000 ത്തിന് അടുത്തുവരും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2021, 16:36