തിരയുക

അതിർത്തികളിലെ അഭയാർഥിബാല്യം അതിർത്തികളിലെ അഭയാർഥിബാല്യം 

അഭയാർത്ഥികളായ കുട്ടികളുടെ സംരക്ഷണം

അഭയാർഥികളായി വരുന്നവർക്ക് യൂറോപ്പിന്റെ ഭാഗത്തുനിന്ന് ശരിയായ സംരക്ഷണമോ ആതിഥ്യമര്യാദയോ ലഭിക്കുന്നില്ലെന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള സംഘടന

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബാൽക്കൻ വഴിയിലൂടെ (Balcon route) യൂറോപ്പിൽ പ്രവേശിക്കാൻ വേണ്ടി ഇറ്റലി വഴി കടന്നുപോകാൻ പരിശ്രമിക്കുന്ന പല കുട്ടികളിൽ പലരും വിവിധ രീതിയിലുള്ള ചൂഷണങ്ങൾക്ക് വിധേയരാകുന്നു എന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള സംഘടന (Save the Children). ലോക അഭയാർത്ഥി ദിനവുമായി ബന്ധപ്പെട്ടാണ്, പതിനെട്ടു വയസ്സിൽ താഴെ അഭയാർഥികളായി വരുന്നവർക്ക് യൂറോപ്പിന്റെ ഭാഗത്തുനിന്ന് ശരിയായ സംരക്ഷണമോ ആതിഥ്യമര്യാദയോ ലഭിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ടത്. വടക്കൻ ഇറ്റലിയുടെ അതിർത്തികളിൽ അഭയാർഥികളായി വരുന്ന കുട്ടികൾ പലപ്പോഴും തിരസ്‌കരിക്കപ്പെടുന്നുണ്ടെന്നും സംഘടന പറഞ്ഞു. ബാൽക്കൻ വഴിയിൽ തങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതോ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളതോ ആയ തികച്ചും ദുഷ്കരമായ പല അനുഭവങ്ങളാണ് ഈ ചെറുപ്പക്കാർക്കുള്ളതെന്നും ഈ സ്ഥിതി മാറേണ്ടതാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

തങ്ങളുടെ സംഘടനയിൽപ്പെട്ട രാജ്യങ്ങളിൽ കടന്നുവരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പൂർണ്ണസംരക്ഷണം ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അംഗരാജ്യങ്ങളോട് ശുപാർശ ചെയ്യാൻ യൂറോപ്യൻ കമ്മീഷൻ തയ്യാറാകണമെന്നും, അഭയാർഥികളായി വരുന്ന കുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്താൻ യൂറോപ്പ് തയ്യാറാകണമെന്നും Save the Children സംഘടന ആവശ്യപ്പെട്ടു.

26 June 2021, 09:52