തിരയുക

തുല്യസ്വാതന്ത്ര്യവും മതങ്ങളും - ഫയൽ ചിത്രം തുല്യസ്വാതന്ത്ര്യവും മതങ്ങളും - ഫയൽ ചിത്രം 

ന്യൂനപക്ഷകാര്യ മന്ത്രാലയം ആവശ്യം

ന്യൂനപക്ഷകാര്യ മന്ത്രാലയം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ കത്തോലിക്കാ സഭ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇസ്ലാമാബാദ്-റാവൽപിണ്ടി (Islamabad-Rawalpindi) അതിരൂപതയുടെ മെത്രാപ്പോലീത്തായും, പാകിസ്ഥാൻ മെത്രാൻ സംഘത്തിന്റെ അധ്യക്ഷനുമായ അഭിവന്ദ്യ ജോസഫ് അർഷാദ് (Archbishop Joseph Arshad) പിതാവാണ്, നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവ പോലുള്ള ഭീതിജനകവുമായ വിഷയങ്ങൾ അന്വേഷിക്കുന്നതിനും, ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വവും, തങ്ങൾ പൊതുസമൂഹത്തിന്റെ അവിഭാജ്യവിഭാഗവുമാണെന്ന് തോന്നുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനും ന്യൂനപക്ഷകാര്യ മന്ത്രാലയം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്ക് അവരുടെ പ്രശ്നങ്ങളും ആശങ്കകളും പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു സ്ഥാപനം നൽകുന്നത് സമൂഹജീവിതത്തിന്റെ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന് “ദി ന്യൂസ്” എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആർച്ച്ബിഷപ്പ് അർഷാദ് വിശദീകരിച്ചു.

മതങ്ങൾ തമ്മിൽ സമാധാനത്തിനുള്ള ജീവിതത്തിന് കത്തോലിക്കാ സഭ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതും, പാകിസ്ഥാനിലെ ജനസംഖ്യയിൽ ഏതാണ്ട് അറുപതു ശതമാനത്തോളം വരുന്ന യുവജനങ്ങളിൽ ശ്രദ്ധ കൊടുക്കുന്നത് രാജ്യത്തിന്റെസുസ്ഥിരമായ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

അവസാനമായി, പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയിലും മാറ്റങ്ങൾ ആവശ്യമാണെന്നും ന്യൂനപക്ഷങ്ങൾക്ക് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും.അദ്ദേഹം കൂട്ടിച്ചേർത്തു.

26 June 2021, 08:48