തിരയുക

ഇന്ത്യോനേഷ്യയിലെ കാഴ്ച... ഇന്ത്യോനേഷ്യയിലെ കാഴ്ച... 

കോവിഡ് ബാധിച്ച് അവശരായവരെ സഹായിക്കാൻ ഈശോസഭക്കാരുടെ സൈക്കിൾ സവാരി

10 സൈക്കിൾ സവാരിക്കാർ അടങ്ങുന്ന ടീമുകൾ 10.50 ഡോളറുകൾ വിലമതിക്കുന്ന കുറഞ്ഞത് 100 പൊതികൾ എങ്കിലും 70 കിലോമീറ്ററോളം സഞ്ചരിച്ച് ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തെരുവിലെ കുട്ടികളെയും, പ്രായമായവരെയും, അഭയാർത്ഥികളെയും കൂടാതെ മറ്റുള്ള അവശരേയും സഹായിക്കാൻ ഇന്ത്യോനേഷ്യയിൽ  സൂപ്പർ മാർക്കറ്റുകളിൽ നിന്നും ബേക്കറികളിൽ നിന്നും മറ്റും അധികമായി വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ ലാഭേച്ഛയില്ലാതെ ശേഖരിച്ച് വിതരണം ചെയ്യുന്ന ഭക്ഷണചക്രം  (Foodcycle), ഇന്ത്യൊനേഷ്യ എന്ന സംഘടന കഴിഞ്ഞ മേയ് 29 ന് ജക്കാർത്ത നഗരത്തിൽ കരുണ പങ്കുവയ്ക്കാനുള്ള സവാരി( " Riding to share kindnesses") എന്ന പേരിൽ നടത്തിയ സംരംഭത്തിൽ 27 ടീമുകൾ പങ്കെടുത്തു. അടിസ്ഥാന ആവശ്യങ്ങൾ അടങ്ങുന്ന 3800 പാക്കറ്റുകൾ അത്യാവശ്യക്കാർക്ക് എത്തിക്കുവാനുള്ള ശ്രമമാണവർ നടത്തിയത്.  ഈ സംരംഭത്തിൽ പങ്കുചേർന്ന  സൈക്കിൾ ടീമുകളെ കൂടാതെ ധാരാളം ഇന്ത്യാനേഷ്യക്കാരും 50 കിലോമീറ്റർ എങ്കിലും സഞ്ചരിച്ച് 250000 ഇന്തോനേഷ്യൻ രൂപാ സംഭാവനയായി നൽകി.

സംരംഭത്തിൽ പങ്കെടുത്ത എല്ലാവരോടും ആരോഗ്യ നിയന്ത്രണ നിയമങ്ങൾ പാലിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു എന്ന് സംഘാടകനും ഇന്തോനേഷ്യ ഭക്ഷണചക്രം സംരഭത്തിന്റെ  സ്ഥാപകനുമായ ഹെർമ്മൻ അൻഡ്രിയാൻതോ യൂക്കാ ന്യൂസിനോട് പറഞ്ഞു. 10000 ത്തോളം ആളുകൾക്ക് ഈ സംരംഭത്തിൽ നിന്ന് സഹായം ലഭിച്ചു. 3 വൈദീകരും 3 സെമിനാരിക്കാരും ഒരു ബ്രദറും ഈശോസഭ നടത്തുന്ന സ്ക്കൂളിൽ ജോലി ചെയ്യുന്ന മൂന്നു അൽമായ സഹോദരരും ചേരുന്നതായിരുന്നു ഈശോസഭാക്കാരുടെ ടീമെന്ന് ടീമംഗമായ   ഫാ. അഡ്രിയാനൂസ് സുയാഡി അറിയിച്ചു. 3 സംഘങ്ങളായി തിരിച്ച് 5 മണിക്കൂറുകൾ കൊണ്ടു് 85 കിലോമീറ്റർ സഞ്ചരിച്ച് 308 പൊതികൾ ശേഖരിക്കാൻ തങ്ങൾക്കു കഴിഞ്ഞു എന്നും  അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യയിൽ സൈക്കിൾ സവാരി എത്ര ജനകീയമായി തീർന്നിരിക്കുന്നതും ഈ കായിക വിനോദം സംഭാവനകൾക്ക് വേണ്ടിയുള്ള അതിസാധാരണമായ ഒരു സംരംഭമായി മാറിയതും ഇന്തോനേഷ്യക്കാരെ ഇക്കാര്യത്തിന് പ്രോൽസാഹിപ്പിക്കാൻ പ്രയാസമില്ലെന്നും പ്രചോദനം മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2021, 15:01