തിരയുക

Vatican News
യുവജനവും നീതിയും യുവജനവും നീതിയും  (AFP or licensors)

നീതിക്കും സമാധാനത്തിനായി പോരാടുക

യുവജനത്തിന് ആഹ്വാനം - നീതിക്കും സമാധാനത്തിനുമായുള്ള പോരാട്ടം വഴിയായി സുവിശേഷത്തിന് സാക്ഷ്യം വഹിക്കുക

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നീതിക്കും സമാധാനത്തിനുമായുള്ള പോരാട്ടം വഴിയായി സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ ആഹ്വാനം ചെയ്ത് സൗത്ത് ആഫ്രിക്കയിലെ ക്രൂൺസ്റ്റഡ് (Kroonstad) രൂപതയുടെ മെത്രാൻ പീറ്റർ ഹോളിഡേ (Peter Holiday). ജൂൺ പതിനാറാം തീയതി നടന്ന യുവജനദിനത്തിൽ നൽകിയ സന്ദേശത്തിലാണ് നീതിക്കും സമാധാനത്തിനായി പ്രയത്നിക്കാൻ അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തത്.

കൊറോണാ ഭീതിയുടെ സമയത്ത് ആരോഗ്യപരമായ മുൻകരുതലുകൾ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പെരുമാറാനും, എന്നാൽ തങ്ങളുടെ കത്തോലിക്കാ പാരമ്പര്യത്തൽ അഭിമാനമുള്ളവരായി, തങ്ങളുടെ കുടുംബങ്ങളിളിലും, സമൂഹത്തിലും, സുഹൃത്തുക്കൾക്കിടയിലും യേശുവിനു സാക്ഷ്യം നൽകാൻ അദ്ദേഹയം യുവജനങ്ങളെ ഉത്ബോധിപ്പിച്ചു.

1976 ജൂൺ പതിനാറാം തീയതി സോവെറ്റോയിൽ (Soweto), സൗത്ത് ആഫ്രിക്കക്കാരനായ ഹെക്ടർ പിറ്റ്‌ഴ്സൺ (Hector Pieterson) കൊല്ലപ്പെട്ട അവസരത്തിൽ, രാജ്യത്തെ അനീതിക്കെതിരായി അന്നത്തെ യുവജനങ്ങൾ ഒരുമിച്ചു കൂടിയതിനെ ഓർമിപ്പിച്ച ബിഷപ്പ് ഹോളിഡേ, ഉത്തരവാദിത്വമുള്ള കത്തോലിക്കാരായിരിക്കാൻ ധൈര്യം ആവശ്യമുണ്ടെന്നും, അതാണ് യേശു നമ്മിൽനിന്ന് ആവശ്യപ്പെടുന്നതെന്നും ഓർമിപ്പിച്ചു.

26 June 2021, 10:09