ബാലവേല അവസാനിപ്പിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
“ഇപ്പോൾ പ്രവർത്തിക്കുക, ബാലവേല അവസാനിപ്പിക്കുക” എന്ന മുദ്രാവാക്യത്തോടെ അർജന്റീനയിലെ മെത്രാൻ സംഘത്തിന്റെ കുടിയേറ്റക്കാർക്കും, യാത്രക്കാർക്കുമായുള്ള സമിതി.
ബാലവേല അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, അന്താരാഷ്‌ട്ര തൊഴിൽ സംഘടന ആഹ്വാനം ചെയ്ത ബാലവേലയ്‌ക്കെതിരായുള്ള ലോകദിനവുമായി ബന്ധപ്പെട്ടാണ് മെത്രാൻസമിതി ബാലവേല നിറുത്തലാക്കാനുള്ള പ്രവർത്തനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടത്.
കളിക്കാനും, പഠിക്കാനും, സ്വപ്നം കാണാനുമുള്ള അവകാശം പോലും നഷ്ട്ടപ്പെട്ട, കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾക്ക് നേരെ നമുക്ക് കണ്ണടയ്ക്കാനാകില്ലെന്നും, ബാലവേല എന്ന ആധുനികകാല അടിമത്തത്തിനെതിരെയുള്ള നമ്മുടെ പരിശ്രമങ്ങൾ വീണ്ടും പുതുക്കണമെന്നും ജൂൺ പതിമൂന്നാം തീയതി, ത്രികാലജപപ്രാർത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടിരുന്നു.
പീഡനങ്ങളും, ദാരിദ്ര്യവും, പാരിസ്ഥിതിക അവശതകളും മൂലം നടക്കുന്ന പല കുടിയേറ്റങ്ങളുടെയും തിക്തഫലങ്ങൾ കൂടുതലായി അനുഭവിക്കുന്നതും കുട്ടികളാണെന്ന് മെത്രാൻസമിതി എടുത്തുപറഞ്ഞു.
ടുറിസം മേഖലയുമായി ബന്ധപ്പെട്ടും മറ്റെല്ലാ രീതിയിലും കുട്ടികൾക്ക് എതിരായി നടക്കുന്ന എല്ലാ ചൂഷണങ്ങളുടെയും അവസാനത്തിനായി പ്രവർത്തിക്കാൻ പരിശ്രമിക്കണമെന്നും, ചെറിയവരും ദുർബലരുമായവരിൽ ക്രിസ്തുവിനെ കാണുക എന്നതും അവരെ സംരക്ഷിക്കുക എന്നതും സുവിശേഷത്തിന്റെ തന്നെ സാക്ഷ്യമാണെന്നും അർജന്റീനിയൻ മെത്രാൻസമിതി കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: