തിരയുക

Vatican News
ബിനു കെ. പി.  ഗാനരചയിതാവും സംഗീതസംവിധായകനും ബിനു കെ. പി. ഗാനരചയിതാവും സംഗീതസംവിധായകനും 

“റെക്സ്ബാൻഡ്” സംഗീതയാത്രയിലെ ഗാനപ്രതിഭ : ബിനു കെപി

ഗായകനും സംഗീതജ്ഞനും ഗാനരചയിതാവുമായ ബിനു കെ. പി.യുടെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി… ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

കെ. പി. ബിനുവിന്‍റെ ഭക്തിഗാനങ്ങൾ


1. ഒരു  "ജീസസ് യൂത്ത്"  പ്രതിഭ 
രണ്ടു പതിറ്റാണ്ടിൽ അധികമായി “ജീസസ് യൂത്ത്” അൽമായ പ്രസ്ഥാനത്തിന്‍റെ “മ്യൂസിക് മിനിസ്ട്രി”യിൽ സജീവ പ്രവർത്തകനാണ് ബിനൂ കെ. പി. സംഗീതാദ്ധ്യാപകനായി ജോലിചെയ്തുകൊണ്ട് അയർലണ്ടിലെ ഡബ്ളിനിൽ സകുടുംബം പാർക്കുന്നു. സംഗീത നിർവ്വഹണത്തിനു പുറമേ പിയാനോ, കീ ബോർഡ്, ഗിറ്റാർ എന്നിവയിൽ പരിശീലനം നല്‍കുകയും ചെയ്യുന്നു.

2.  ആഗോള വേദിയിലെ തിളക്കം
എറണാകുളം ജില്ലയിലെ ആരക്കുഴയിൽ ജനിച്ചു. സ്കൂൾ-കോളെജ് പഠനത്തിനുശേഷമാണ് പ്രഫഷണൽ സംഗീത രംഗത്തേയ്ക്കു നീങ്ങിയത്. കലാഭവൻ അടക്കമുള്ള ഻ഗാനമേള ട്രൂപ്പുകളിൽ ബിനു ഗായകനായിട്ടുണ്ട്. 1993-ൽ ജീസസ് യൂത്ത് അൽമായ പ്രസ്ഥാനത്തിന്‍റെ “റെക്സ് ബാൻഡിൽ തുടക്കമിട്ട സംഗീതയാത്ര” 28 വർഷങ്ങൾ പിന്നിട്ടു നില്ക്കുകയാണ്. റെക്സ് ബാൻഡിനൊപ്പം 18 രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2002-ൽ ക്യാനഡയിൽ അരങ്ങേറിയ ലോക യുവജനമേളയിൽ ഒരു മലായാളഗാനം റെക്സ് ബാൻഡിനൊപ്പം ബിനു ആലപിച്ചത് ചരിത്രമായി.

3. കുടുംബസ്ഥനായ കലാകാരനും പ്രേഷിതനും
നിന്നെ സൃഷ്ടിച്ച ദൈവം... എന്ന ജനകീയമായ ഗാനം ഉൾപ്പെടെ 450-ൽ അധികം ഗാനങ്ങൾക്കു ബിനു ഈണംനല്കിയിട്ടുണ്ട്. അനുഭവം, ജീവചൈതന്യം, തിബേരിയാസിന്‍റെ തീരത്ത്... എന്നിവ ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ച ആൽബങ്ങളാണ്. ക്ലിനിക്കൽ നഴ്സിങ് മാനേജറായി ജോലിചെയ്യുകയും അയർലണ്ടിലെ ജീസസ് യൂത്തിന്‍റെ ദേശീയ കോർഡിനേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന സഹധർമ്മിണി ജസ്റ്റീനയും അഞ്ചുമക്കളും ചേർന്നതാണ് ബിനുവിന്‍റെ കുടുംബം.

4. ഗാനങ്ങള്‍
a) അറിവല്ല എന്നുടെ ദൈവം...
മഞ്ജരിയിലെ ആദ്യഗാനത്തിന്‍റെ രചനയും സംഗീതവും ബിനു കെ.പി. നിർവ്വഹിച്ചതാണ്. ആലാപനം ബിജു നാരായണൻ.

b) നിന്‍റെ ദിവ്യസന്നിധിയിൽ...
അടുത്ത ഗാനം ബിനു കെ. പി. രചനയും സംഗീതവും നിർവ്വഹിച്ച്, അദ്ദേഹംതന്നെ പാടിയതാണ്.

c) പുറമേ ഒരു ചുങ്കക്കാരൻ
മഞ്ജരിയിലെ അവസാനത്തെ ഗാനം അൽഫോൻസ് ജോസഫും സംഘവും ആലപിച്ചതാണ്. രചനയും സംഗീതവും ബിനു കെ.പി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ ബിനു കെ. പി.യുടെ ഭക്തിഗാനങ്ങൾ.
 

07 May 2021, 12:16