തിരയുക

മൈക്കളാഞ്ചലോ സൃഷ്ടിചെയ്ത ഗുപ്തമായ സൗന്ദര്യം

ഉടൽ മാത്രമുള്ള അത്യപൂർവ്വമായ പ്രതിമകളുടെ പ്രദർശനം ഓൺ-ലൈനിൽ വത്തിക്കാൻ മ്യൂസിയം ലഭ്യമാക്കുന്നു. - ഹ്രസ്വവീഡിയോ...

- ഫാദർ വില്യം  നെല്ലിക്കൽ 

മൈക്കളാഞ്ചലോയുടെ സൃഷ്ടികൾ
വിശ്വോത്തര ശില്പിയും ചിത്രകാരനുമായ മൈക്കളാഞ്ചലോ (1475-1564) തന്‍റെ ഫ്ലോറൻസിലെ സ്റ്റുഡിയോയിൽ പഠനവിഷയമാക്കി സൃഷ്ടിച്ചതും പ്രചോദനമായി സ്വീകരിച്ചതുമായ പൂർണ്ണകായ രൂപങ്ങളായിരുന്നു കാലക്രമത്തിൽ  ശിരസ്സില്ലാത്ത ശില്‍പങ്ങളായി പരിണമിച്ചത്. വത്തിക്കാൻ മ്യൂസിയത്തിലെ പിയോ-ക്ലെമെന്‍റൈൻ വിഭാഗത്തിൽ കാലമൊക്കെയും സൂക്ഷിച്ചിട്ടുള്ളതും ഘടനയിലും ആകാരഭംഗിയിലും   മൈക്കിളാഞ്ചലോ സൃഷ്ടിചെയ്ത അത്യപൂർവ്വവുമായ ശിരസ്സില്ലാത്ത  നഗ്നപ്രതിമകളാണ് വത്തിക്കാൻ  ഓൺലൈനിൽ ഇപ്പോൾ ലഭ്യമാക്കുന്നത്.

ശിരസ്സില്ലാ ശില്പങ്ങൾ (Torso)
“ഇൽ ഡിവീനോ”… (Il Divino, The Divine) ഈശ്വരതുല്യനെന്ന് ഇറ്റലിയിലെ ജനങ്ങൾ ഗണിച്ചിരുന്ന ശില്പി മൈക്കളാഞ്ചലോ ശിരസ്സോടെയാണ് ഈ പൂർണ്ണകായ രൂപങ്ങൾ പ്രചോദനമായും മനുഷ്യശരീര ഘടനയുടെ പഠനവും ഗവേഷണവുമായി വെണ്ണക്കല്ലിലും മാർബിളിലും അന്ന് സൃഷ്ടിച്ചതെന്ന് കലാനിരൂപകന്മാർ വിവിധ കാലഘട്ടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്‍റെ മരണശേഷം നഗ്നപ്രതിമകളുടെ ശിരച്ഛേദനം നടത്തി, ഉടൽഭാഗം ഉപേക്ഷിച്ച് ശിരസ്സ് പല മ്യൂസിയങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രദർശനത്തിൽ ഉള്ളതായി ചരിത്രഗ്രന്ഥങ്ങളിൽ പരാമർശനമുണ്ട് .

വത്തിക്കാൻ വാർത്താവിഭാഗവും മ്യൂസിയവും കൈകോർത്താണ് ഓൺ-ലൈനിൽ ശിരസ്സില്ലാപ്രതിമകളുടെ പ്രദർശനം പൊതുജനങ്ങളുടേയും കലാസ്വാദകരുടേയും കലാകാരന്മാരുടേയും അറിവിലേയ്ക്കായി സംഘടിപ്പിക്കുന്നതെന്ന് ഏപ്രിൽ 19-ന് ഇറക്കിയ സംയുക്തപ്രസ്താവന അറിയിച്ചു.
 

22 April 2021, 08:52