തിരയുക

ഫാദർ തോമസ് ഇടയാൽ എം.സി.ബി. എസ്. ഫാദർ തോമസ് ഇടയാൽ എം.സി.ബി. എസ്.  

ഗാനവീചിയിൽ ഒരു അദ്ധ്യാപകനും അജപാലകനും

ഫാദർ തോമസ് ഇടയാൽ എം.സി.ബി.എസ്സ് രചിച്ച ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരിയിൽ... ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ

ഇടയാലച്ചന്‍റെ ഭക്തിഗാനങ്ങൾ


ഒരു പ്രേഷിതന്‍റെ ധ്യാനഗീതികൾ
എം.സി.ബി.എസ്. എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്നതും കേരളത്തിൽ പിറവിയെടുത്തതുമായ ദിവ്യകാരുണ്യ പ്രേഷിത സഭാംഗമാണ് (Missionary Congregation of the Blessed Sacrament) ഫാദർ തോമസ് ഇടയാൽ. വിവിധ സംഗീത സംവിധായകരോടു ചേർന്ന് 300-ൽ അധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.  അദ്ധ്യാപകനും, ധ്യാനപ്രഭാഷകനും, ഗ്രന്ഥകർത്താവും ഗാനരചയിതാവുമായ ഇടയാലച്ചൻ പാലായിൽ വെള്ളിയാമറ്റം സ്വദേശിയാണ്. 

ഇപ്പോൾ വയനാട്ടിലെ സോഫിയ പബ്ലിക് സ്കൂളിൽ അദ്ധ്യാപകനായും അജപാലകനായും ജോലിചെയ്യുമ്പോഴും ഗാനരചന അച്ചന് ആത്മീയാനുഷ്ഠാനമാണ്.

ഗാനങ്ങള്‍
a) വന്നാലുമെന്‍റെയുള്ളിൽ...
മഞ്ജ്ജരിയിലെ ആദ്യഗാനം പി. ജയച്ചന്ദ്രൻ ആലപിച്ചതാണ്. രചന ഫാദർ തോമസ് ഇടയാൽ. സംഗീതം റെക്സ് ഐസക്സ്.

b) ഒരു നാളിലെൻ...
അടുത്ത ഗാനം ഫാദർ തോമസ് ഇടയാൽ രചിച്ച് സാംജി ആറാട്ടുപുഴ ചിട്ടപ്പെടുത്തിയതാണ്. ആലാപനം രാധിക തിലക്.

c) സ്വർഗ്ഗസ്ഥനായ താതനെപ്പോൽ

ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം ജീസസ് യുത്തിന്‍റെ റെക്സ് ബാൻഡിനു വേണ്ടി ഫാദർ തോമസ് ഇടയാൽ രചിച്ചതാണ്. സംഗീതം ഫാദർ ആന്‍റെണി ഉരുളിയാനിക്കൽ സി.എം.ഐ., ആലാപനം ബിജു നാരായണനും ശോഭ തൃശൂരും റെക്സ് ബാൻഡിന്‍റെ കോറസുമാണ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ ശ്രവിച്ചത് ഫാദർ തോമസ് ഇടയാൽ എം.സി.ബി. എസ് രചിച്ച ഭക്തിഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2021, 13:38