സാമൂഹ്യ പ്രതിബദ്ധനായ സണ്ണി സ്റ്റീഫന്‍റെ സംഗീതസൃഷ്ടികൾ
- ഫാദർ വില്യം നെല്ലിക്കൽ
1. സാമൂഹ്യ പ്രതിബദ്ധതയോടെ സംഗീതജീവിതത്തിൽ...
മൂന്നു പതിറ്റാണ്ടിൽ അധികമായി സംഗീത സംവിധാന രംഗത്തു പ്രവർത്തിക്കുന്ന സണ്ണി സ്റ്റീഫൻ “വേൾഡ് പീസ് മിഷന്‍” (World Peace Mission) എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപക ചെയർമാൻ എന്ന നിലയിലും കർമ്മനിരതനാണ്. കൗമാരക്കാർക്കും മാതാപിതാക്കൾക്കുമായി മൂല്യവിചാര പാഠങ്ങൾ നല്‍കിക്കൊണ്ട് കേരളത്തിന്‍റെ സംഗീതമേഖലയിൽ എന്നപോലെ, മാനവികതയിൽ ഡോക്ടർ ബിരുദധാരിയായ സണ്ണി സ്റ്റീഫൻ സാമൂഹിക രംഗത്തും നിറഞ്ഞുനില്ക്കുന്നു.
2. ഭക്തിഗാന രംഗത്തെ ശക്തി
ഏതാനും സിനിമകൾക്കും ടി.വി. സീരിയലുകൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ള സണ്ണി സ്റ്റീഫന് "കരുണം" എന്ന ചലച്ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിന് കേരള സംസ്ഥാന സർക്കാരിന്‍റെ അവാർഡും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എങ്കിലും സണ്ണി സ്റ്റീഫന്‍റെ ശക്തി ക്രിസ്തീയ ഭക്തിഗാന മേഖലയിൽത്തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ ഗാനങ്ങൾ തെളിയിക്കുന്നു. 4000-ൽ അധികം ക്രിസ്തീയഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
3. മാനവിക ചിന്തയുള്ള രചനകളും
അതുപോലെ, കവിതാ രചനയിലും പുസ്തക രചനയിലും വ്യാപൃതനാകുന്ന സണ്ണി സ്റ്റീഫന്‍റെ കൃതികളാണ് “വൺ ഹാർട്ട്, വൺ വേൾഡ്” (One Heart One World), “എയ്ഞ്ചൽ ഓഫ് മേഴ്സി” (Angel of Mercy), കുടുംബജീവിതത്തിന്‍റെ 10 കല്പനകൾ എന്നിവ. ഇദ്ദേഹം ഏറ്റുമാനൂർ-ചാവറ സ്വദേശിയാണ്.
4. ഗാനങ്ങള്‍
a) ആത്മാവിന്നാഴങ്ങളിൽ...
മഞ്ജ്ജരിയിലെ ആദ്യഗാനം അലീന, സണ്ണി സ്റ്റീഫന്‍റെ മകൾ ആലപിച്ചതാണ്. രചനയും സംഗീതവും സണ്ണി സ്റ്റീഫൻ.
b) ജീവൻ വിരുന്നായി നല്‍കുന്നു നീ...
അടുത്ത ഗാനം ലിസ്സി സണ്ണി രചിച്ച്, സണ്ണി സ്റ്റീഫൻ ചിട്ടപ്പെടുത്തിയതാണ്. ആലാപനം മധു ബാലകൃഷ്ണൻ.
c) താരിളം മെയ്യിൽ മിശിഹാ...
മഞ്ജരിയിലെ അവസാനത്തെ ഗാനം ഫാദർ മൈക്കിൾ പനച്ചിക്കൽ രചിച്ച് സണ്ണി സ്റ്റീഫൻ ഈണംപകർന്നതാണ്. ആലാപം എസ്. ജാനകിയമ്മ.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ ശ്രവിച്ചത് സണ്ണി സ്റ്റീഫന്‍റെ ഭക്തിഗാനങ്ങൾ.