തിരയുക

ഫ്രാൻസീസ് പാപ്പായും അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബും ഒരു ദ്വിഭാഷിയുടെ സഹായത്തോടെ സൗഹൃദസംഭാഷണത്തിൽ, ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പായും അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബും ഒരു ദ്വിഭാഷിയുടെ സഹായത്തോടെ സൗഹൃദസംഭാഷണത്തിൽ, ഒരു പഴയ ചിത്രം 

പാപ്പായുടെ ഇറാക്ക് സന്ദർശനം സുധീരം എന്ന് അൽ അഷറിലെ വലിയ ഇമാം!

ഫ്രാൻസീസ് പാപ്പായുടെ ഇറാക്ക് സന്ദർശനത്തെക്കുറിച്ച് അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബിൻറെ (Ahmad Al-Tayyeb) ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ ഇറാക്ക് സന്ദർശനത്തെ പ്രകീർത്തിച്ചുകൊണ്ട് ഈജിപ്തിലെ അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബിൻറെ (Ahmad Al-Tayyeb) ട്വിറ്റർ സന്ദേശം.

ചരിത്രപരവും ധീരവുമായ ഈ ഇറാക്ക് സന്ദർശനം അന്നാട്ടുകാരായ എല്ലാവർക്കും സമാധാനത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും പിന്തുണയുടെയും സന്ദേശം നല്കുന്നുവെന്ന് അദ്ദേഹം പാപ്പായുടെ ഇറാക്ക് സന്ദർശനത്തിൻറെ പ്രഥമ ദിനമായിരുന്ന വെള്ളിയാഴ്ച (05/03/21) ട്വിറ്ററിൽ കുറിച്ചു.

“എൻറെ സഹോദരൻ പാപ്പായുടെ ചരിത്രപരവും ധീരവുമായ ഇറാക്ക് സന്ദർശനം ഇറാക്കുകാരായ എല്ലാവർക്കും സമാധാനത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും പിന്തുണയുടെയും സന്ദേശം നല്കുന്നു. അദ്ദേഹത്തിന് വിജയമേകുന്നതിനും മാനവസാഹോദര്യത്തിൻറെ സരണിയിൽ തുടരുന്നതിനായി അദ്ദേഹത്തിൻറെ യാത്ര ഉദ്ദിഷ്ട ഫലം പുറപ്പെടുവിക്കുന്നതിനും വേണ്ടി ഞാൻ സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു” എന്നാണ് അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബ് ട്വിറ്ററിൽ എഴുതിയിരിക്കുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശിച്ച വേളയിൽ അബുദാബിയിൽ വച്ച് 2019 ഫെബ്രുവരി 4-ന് ഫ്രാൻസീസ് പാപ്പായും വലിയ ഇമാം അഹമദ് അൽ തയ്യിബും മാനവസാഹോദര്യത്തെ സംബന്ധിച്ച ചരിത്രപ്രധാനമായ ഒരു രേഖ ഒപ്പുവച്ചിരുന്നു.

അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബിൻറെ (Ahmad Al-Tayyeb) ട്വിറ്റർ സന്ദേശം:

“My brother@Pontifex ’s historic and courageous visit to Iraq sends a message of peace, solidarity, and support to all Iraqi people. I pray to Almighty Allah to grant him success and that his trip achieves the desired outcome to continue on the path of human fraternity.”

 

06 March 2021, 14:02