തിരയുക

ഇന്തൊനേഷ്യയിലെ സുലവേസി പ്രവിശ്യയിലെ മക്കസ്സാറിൽ ചാവേർ ബോംബാക്രമണമുണ്ടായ കത്തീദ്രലിനു മുന്നിലുള്ള വീഥിയിൽ കാവൽ നില്ക്കുന്ന സുരക്ഷാ പൊലീസ് ഇന്തൊനേഷ്യയിലെ സുലവേസി പ്രവിശ്യയിലെ മക്കസ്സാറിൽ ചാവേർ ബോംബാക്രമണമുണ്ടായ കത്തീദ്രലിനു മുന്നിലുള്ള വീഥിയിൽ കാവൽ നില്ക്കുന്ന സുരക്ഷാ പൊലീസ് 

ഇന്തൊനേഷ്യയിൽ ചാവേർ ആക്രമണം, ഇരകളായവർക്ക് പാപ്പായുടെ പ്രാർത്ഥന!

ഓശാന ഞായറാഷ്ച രാവിലെ ഉണ്ടായ ചാവേർ ബോംബാക്രമണത്തിൽ അനേകർക്ക് പരിക്കേറ്റു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്തൊനേഷ്യയിലെ മക്കാസ്സർ നഗരത്തിലെ കത്തീദ്രൽ ദേവാലയത്തിനു മുന്നിലുണ്ടായ ചാവേർ ബോംബാക്രമണത്തിനിരകളായവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ഓശാനഞായറാഴ്ച (28/03/21) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയുടെ അവസാനം മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ അന്നു രാവിലെ സുലവ്വേസി പ്രവിശ്യയിലെ മക്കസ്സാറിൽ, യേശുവിൻറെ തിരുഹൃദയ  കത്തീദ്രലിനു മുന്നിലുണ്ടായ ഭീകരാക്രമണത്തിനിരകളായവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചത്. അക്രമത്തിന് ഇരകളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു.

ഇന്തൊനേഷ്യയിലെ മക്കസ്സാറിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ അനേകർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഈ ആക്രമണത്തെ അന്നാടിൻറെ പ്രസിഡൻറ് ജോക്കൊ വ്വിദോദൊ (Joko Widodo) ശക്തമായി അപലപിച്ചു. ജാമാ അൻഷാരുത്ത് ദൗള (Jamaah Ansharut Daulah -JAD) ഭീകര സംഘത്തിൽ പ്പെട്ട ഭാര്യാഭർത്താക്കന്മാരായ രണ്ടുപേരാണ് ചാവേറുകളായതെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2021, 14:43