തിരയുക

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്ക ദുരന്ത വേദി ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്ക ദുരന്ത വേദി 

ഉത്തരേന്ത്യയിലുണ്ടായ ദുരന്തത്തിൽ പാപ്പായുടെ അനുശോചനം!

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ജീവൻ പൊലിഞ്ഞവർക്കായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്തരേന്ത്യയിൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ വെള്ളപ്പൊക്കദുരന്തത്തിൽ മാർപ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

ഏഴാം തീയതി, ഞാറാഴ്ച (07/02/21) ചാമോലി ജില്ലയിൽ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഉണ്ടായദുരന്തത്തിനിരകളായവരെ ഫ്രാൻസീസ് പാപ്പാ ബുധനാഴ്ച (10/02/21) പൊതുദർശനപ്രഭാഷണ വേളയിൽ അനുസ്മരിക്കുകയായിരുന്നു.

മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു വൈദ്യുതിയുല്പാദന കേന്ദ്രങ്ങൾ തകരുകയും തൊഴിലാളികൾ മരണമടയുകയും ചെയ്തത് അനുസ്മരിച്ച പാപ്പാ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും, മുറിവേറ്റവർക്കും നാശനഷ്ടങ്ങൾ ഉണ്ടായവർക്കും വേണ്ടി പ്രാർത്ഥിച്ചു.

ഈ മിന്നൽ പ്രളയത്തെത്തുടർന്ന് കാണാതായ നൂറ്റിയെഴുപതിലേറെപ്പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുപ്പതിലേറെ മൃതദ്ദേഹങ്ങൾ കണ്ടെടുത്തു. ഈ പ്രയത്തെത്തുടർന്ന് 13 ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. 2500 പേരോളം വസിക്കുന്ന ഈ ഗ്രാമങ്ങളിലേക്കുള്ള വഴികൾ തകർന്നിരിക്കയാണ്.

 

10 February 2021, 16:43