തിരയുക

ഗാനരചയിതാവ് - ചിറ്റൂർ ഗോപി ഗാനരചയിതാവ് - ചിറ്റൂർ ഗോപി 

ചിറ്റൂർ ഗോപിയുടെ താളലയത്തിൽ വിരിഞ്ഞ ഗാനവൈവിധ്യങ്ങൾ

ചിറ്റൂർ ഗോപി രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ചിറ്റൂർ ഗോപിയുടെ ഗാനമഞ്ജരി


1.  ഒരു തബലിസ്റ്റായി കലാജീവിതത്തിനു തുടക്കം

ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്‍റെ ഗാനമേള സംഘത്തിലെ തബലിസ്റ്റ് എന്ന നിലയിലാണ് ചിറ്റൂർ ഗോപി കേരളത്തിൽ ആദ്യം അറിയപ്പെട്ടത്. യേശുദാസിന്‍റെ തബിലിസ്റ്റ് ആയിരുന്നു കൊച്ചാന്‍റി മാസ്റ്ററുടെ ശിഷ്യത്വം പത്താംവയസ്സിൽ നേടിയ ഗോപി 14-Ɔο വയസ്സിൽ യേശുദാസിന്‍റെ ഗാനമേളകളിലും റെക്കോർഡിങ്ങുകളിലും വായിച്ചുകൊണ്ടാണ് തന്‍റെ കലാജീവിതത്തിന് തുടക്കമിട്ടത്. തുടർന്ന് കേരളത്തിലും ചെന്നൈയിലും റെക്കോർഡിങ്ങുകളിൽ ചിറ്റൂർഗോപി സംഗീതസംവാധായകർക്ക് നിർബന്ധമായിരുന്നു. എന്നാൽ ഉദ്യോഗവും ഗാർഹിക ചുമതലകളുംമൂലം മെല്ലെ ഗാനമേളയോടും റെക്കോർഡിങ്ങുകളോടും വിടപറയേണ്ടിവന്നു.

2. കവിതയോടുള്ള അഭിനിവേശം
കോളെജിൽ പഠിക്കുന്ന കാലത്തു തുടങ്ങിയ കവിത കുത്തിക്കുറിക്കുന്ന ശീലം ഒരു അഭിനിവേശമായി എന്നും കൂടെയുണ്ടായിരുന്നു. ഒരു കേരളകലോത്സവ വേദിയിൽ ഗോപിയുടെ രചന സമ്മാനാർഹമായത് പുതിയ തുടക്കമായി. പലരും ഗോപിയുടെ രചനകൾ തേടിയെത്തി. 20 സിനിമകൾക്ക് ഗാനരചനയും, പിന്നെ മാപ്പിളപ്പാടുകൾ, ഹിന്ദു-ക്രിസ്തീയ ഭക്തിഗാനങ്ങൾ തുടങ്ങി അയ്യായിരത്തിൽപ്പരം ഗാനങ്ങൾ ചിറ്റൂർ ഗോപിയുടെ കൈപ്പടയിൽ ഉരുവംകൊണ്ടിട്ടുണ്ട്.

3. സംതൃപ്തമായ ജീവിതം
എറണാകുളത്ത് തെക്കൻ ചിറ്റൂർ സ്വദേശിയായ ഗോപി 30 വർഷംമുൻപ് ഉപേക്ഷിച്ച തബല വാദനവും, എന്നാൽ യാദൃശ്ചികമായി തുടക്കമിട്ടതും ഇന്നും സന്തോഷത്തോടെ തുടരുന്നതുമായ ഗാനരചനയുമെല്ലാം ഷഷ്ടിപൂർത്തിയെത്തിയ ജീവിതത്തിൽ ഒരു നിയോഗവും ഈശ്വരാനുഗ്രഹവുമായി അദ്ദേഹം കരുതുന്നു.

4. ഗാനങ്ങള്‍
a) ഉണരുന്നൂ  ഗാനം...

മഞ്ജരിയിലെ ആദ്യഗാനം കെ. എസ്. ചിത്ര ആലപിച്ചതാണ് ചിറ്റൂർ ഗോപിയുടെ വരികൾക്ക് ഈണം നല്‍കിയത് റെക്സ് ഐസക്സ്.

b) എല്ലാം അന്യമായ്....
അടുത്തഗാനം കെ. ജെ. യേശുദാസ് ആലപിച്ചതാണ്. റെക്സ് ഐസക്സ് ഈണംപകർന്ന ഗാനം ചിറ്റൂർ ഗോപി രചിച്ചതാണ്.

c) പുതുമലർ...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം കെ. എസ്. ചിത്ര ആലപിച്ചതാണ്. ചിറ്റൂർ ഗോപിയുടെ വരികൾക്ക് ഈണംനല്കിയത് റിച്ചർഡ് വിജയനാണ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ചിറ്റൂർ ഗോപി രചിച്ച ഭക്തിഗാനങ്ങൾ.
 

19 February 2021, 13:10