തിരയുക

ഫാദർ ജോയിച്ചൻ പറഞ്ഞാട്ട് ഫാദർ ജോയിച്ചൻ പറഞ്ഞാട്ട് 

ഒരു മിഷണറിയുടെ ധ്യാനഗീതികൾ

ഗുജറാത്തിലെ രാജ്കോട്ട് രൂപതയുടെ വികാരി ജനറലായ ഫാദർ ജോയിച്ചൻ പറഞ്ഞാട്ട് രചിച്ച ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

ജോയിച്ചൻ പറഞ്ഞാട്ടിന്‍റെ ഗാനങ്ങൾ


1. ഒരു മിഷണറിയുടെ സംഗീത സമർപ്പണം
ഗുജറാത്തിൽ രാജക്കോട്ടു രൂപതയിലെ മിഷണറിയാണ് ഫാദർ ജോയിച്ചൻ പറഞ്ഞാട്ട്. അദ്ദേഹം പാലാ രൂപതയിൽ മൂഴൂർ സ്വദേശിയാണ്. റോമിലെ ഗ്രിഗോരിയൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം കരസ്ഥമാക്കി. ഒപ്പം പ്രേഷിത ജോലിക്ക് ഇണങ്ങിയ ബൈബിൾ, കൗൺസിലിങ് എന്നീ വിഷയങ്ങളിലും പാണ്ഡിത്യം നേടി. ഇപ്പോൾ രൂപതയുടെ വികാരി ജനറലും “പ്രേം മന്ദിർ” എന്നപേരിൽ വിഖ്യാതമായ രാജ്ക്കോട്ട് രൂപതയുടെ ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള കത്തീഡ്രൽ വികാരിയായി പ്രവർത്തിക്കുമ്പോഴും ജോയിച്ചൻ അജപാലന ശുശ്രൂഷ, ബൈബിൾ പ്രേഷിതത്വം, മതബോധനം എന്നീ മേഖലകളുടെ ഉത്തരവാദിത്ത്വവും വഹിക്കുന്നുണ്ട്.

2. പ്രേഷിതജോലിക്കിടയിൽ  വിരിഞ്ഞ ധ്യാനഗീതികൾ
പ്രേഷിതദൗത്യത്തിന്‍റെ തീക്ഷ്ണതയും ദൈവശാസ്ത്രത്തിലുള്ള അറിവും ജന്മസിദ്ധമായ സംഗീതവാസനയും കൂട്ടിയിണക്കിയതാണ് ജോയിച്ചന്‍റെ ധ്യാനഗീതികൾ.

3. ഗാനങ്ങള്‍
a) അർഹിക്കാത്ത നന്മകൾ...
മഞ്ജരിയിലെ ആദ്യഗാനം സിബിച്ചൻ ഇരുട്ടി ഈണംപകർന്നതും ആലപിച്ചതുമാണ്. രചന ഫാദർ ജോയിച്ചൻ പറഞ്ഞാട്ട്.

b) ആത്മാവിലും സത്യത്തിലും....
അടുത്തഗാനം ഡിംപിൾ പള്ളുരുത്തി ആലപിച്ചതാണ്. രചന ഫാദർ ജോയിച്ചൻ പറഞ്ഞാട്ട്, സംഗീതം ജെർസൺ ആന്‍റെണി.

c) ആഴത്തിൽ...
ഈ മഞ്ജരിയിലെ അവസാനത്തെ അഭിജിത് കൊല്ലം ആലപിച്ചതാണ്.  ഫാദർ ജോയിച്ചന്‍റെ വരികൾക്ക് ഈണംനല്കിയത് ജെർസൺ ആന്‍റെണി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി.  രാജ്ക്കോട്ട് രുപതയിലെ മിഷണറി വൈദികൻ ഡോ. ജോയിച്ചൻ പറഞ്ഞാട്ടു രചിച്ച ഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2021, 13:10