തിരയുക

വിവിധ രാജ്യക്കാരായ യുവഗായകർ ഗാനത്തിന്‍റെ നിർമ്മാണത്തിൽ വിവിധ രാജ്യക്കാരായ യുവഗായകർ ഗാനത്തിന്‍റെ നിർമ്മാണത്തിൽ 

ലോക യുവജനോത്സവം : ഔദ്യോഗിക ഗാനം പ്രകാശിതമായി

ലിസ്ബൺ ലോക യുവജനോത്സവം 2023-നുള്ള ഔദ്യോഗിക ഗാനം വിവിധ ഭാഷകളിൽ പ്രകാശിതമായി.

- ഫാദർ വില്യം നെല്ലിക്കൽ 

1. മഹാസംഗമത്തിന്‍റെ സന്ദേശഗാനം
പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ 2023 ആഗസ്റ്റിൽ സംഗമിക്കുവാൻ പോകുന്ന ലോക യുവജനോത്സവത്തിന്‍റെ ഔദ്യോഗിക ഗാനം ഇംഗ്ലിഷ്, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച് ഇറ്റാലിയൻ ഭാഷകളിൽ തയ്യാറായത് ജനുവരി 27-ന് ബുധനാഴ്ച പ്രകാശിതമായി. യുവജനോത്സവത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന അൽമായർ, കുടുംബങ്ങൾ, ജീവൻ എന്നിവരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ (Dicastery for Laity, family and life) പ്രസ്താവന അറിയിച്ചു. വീഡിയോ രൂപത്തിൽ ഇറിക്കിയിട്ടുള്ള യുവജനോത്സവ ഗാനത്തിന്‍റെ ദൃശ്യ-ശ്രാവ്യ രൂപം സംഘാടകരായ വത്തിക്കാൻ സംഘത്തിന്‍റെയും (http://www.laityfamilylife.va)  ലോക യുവജനോത്സവത്തിന്‍റെയും (https://lisboa2023.org) വെബ്സൈറ്റുകളിൽ ലഭ്യമാണ്.

http://www.laityfamilylife.va/content/laityfamilylife/it/news/2021/gmg--due-anni-dopo-panama-un-nuovo-slancio-per-il-cammino-verso-.html

https://lisboa2023.org/pt/artigo/hino-da-jmj-lisboa-2023-apresentado-esta-quarta-feira

2. നസ്രത്തിലെ മറിയത്തിന്‍റെ മാതൃക

മറിയം എഴുന്നേറ്റ് ഉടനെതന്നെ തന്‍റെ ചർച്ചക്കാരിയായ എലിസബത്തിനെ സഹായിക്കാൻ യാത്രയായി (ലൂക്ക 1, 39) എന്ന സുവിശേഷ വാക്യത്തെ ആധാരമാക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗീസ് ഭാഷയിൽ “ഹാ പ്രെസ്സാ നൂ ആർ...” (Ha’ pressa no Ar…) നമുക്കും ഉടനെ പുറപ്പെടാം... എന്നു തുടങ്ങുന്ന ഗാനം പോർച്ചുഗലിലെ കോയിംബ്ര രൂപതയിലെ ഫാദർ ജോൺ പോൾ വാസാണ് രചിച്ചത്. ഈണംപകർന്നത് ഫാദർ പെരേരയും. പശ്ചാത്തലസംഗീതം ഒരുക്കിയത് കാർളോ ഗാഷിയ എന്ന മറ്റൊരു പോർച്ചുഗീസുകാരനുമാണ്.

3. യേശുവിന്‍റെ ആനന്ദത്തിലെ പങ്കാളിത്തം
മറിയത്തോടു താദാത്മ്യപ്പെടുത്തി നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ ഇറങ്ങി പുറപ്പെടേണ്ട സമയമാണിതെന്ന് യുവജനങ്ങളോട് ഗാനം ആഹ്വാനംചെയ്യുന്നതായി രചയിതാവ് ഫാദർ വാസ് പ്രസ്താവിച്ചു. സഹോദരങ്ങൾക്കു നന്മചെയ്തുകൊണ്ടു കടന്നുപോയ യേശു നല്കുന്ന സന്തോഷത്തെക്കുറിച്ചു ഗാനം വിവരിക്കുന്നുണ്ടെന്ന് ഫാദർ വാസ് കൂട്ടിച്ചേർത്തു. പോർച്ചുഗലിന്‍റെ യുവജനപ്രവർത്തനങ്ങൾക്കായുള്ള ദേശീയ കമ്മിറ്റി നടത്തിയ ഒരു മത്സരത്തിലൂടെയാണ് ഗാനം തിരഞ്ഞെടുക്കപ്പെട്ടതെന്നും സംഘാടക സമിതിയുടെ പ്രസ്താവന വ്യക്തമാക്കി.
 

28 January 2021, 09:00