തിരയുക

Vatican News
ഫാദര്‍ തദേവൂസ് അരവിന്ദത്ത് ഫാദര്‍ തദേവൂസ് അരവിന്ദത്ത്  

ഒരു ക്രിസ്തുമസ്ക്കാല ഗീതം : പുതുപുത്തന്‍ ആകാശവും

ഫാദര്‍ തദേവൂസ് അരവിന്ദത്തും ഫാദര്‍ ആന്‍റെണി ഉരുളിയാനിക്കലും, പിന്നെ ജീസസ് യൂത്തിന്‍റെ “റെക്സ് ബാന്‍റും” ചേര്‍ന്നൊരുക്കിയ ഗാനം... ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഗാനം : പുതുപുത്തന്‍ ആകാശവും


1. ജീസസ് യൂത്തിന്‍റെ “പാരിഷ് ഫെസ്റ്റ്”ഗീതം
1990-ല്‍ ജീസസ് യുത്ത് (Jesus Youth) അല്‍മായ പ്രസ്ഥാനം അങ്കമാലിയില്‍ ഇടവകകളിലെ പ്രാര്‍ത്ഥനാസമൂഹങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുംവേണ്ടി സംഘടിപ്പിച്ച “പാരിഷ് ഫെസ്റ്റ്” എന്ന സംസ്ഥാനതല സംഗമത്തിന്‍റെ മുഖ്യവിഷയമായിരുന്ന “പുതിയ ആകാശവും പുതിയ ഭൂമിയും...” (വെളിപാട് 21, 1). ഈ അവസരത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനമെന്ന് പ്രസ്ഥാനത്തിന്‍റെ നേതൃസ്ഥാനത്ത് ഇന്നും സേവനംചെയ്യുന്ന മനോജ് സണ്ണി സാക്ഷ്യപ്പെടുത്തുന്നു. റെക്സ് ബാന്‍റിന്‍റെ മലയാളഗാന ശേഖരത്തില്‍ (The Best of RexBand) ഈ ഗാനം ലഭ്യമാണ്.

2. ഗാനം - പുതുപുത്തന്‍ ആകാശവും

പല്ലവി

പുതുപുത്തന്‍ ആകാശവും
പുതുപുത്തന്‍ ഭൂലോകവും (2)
നിര്‍മ്മിക്കുവാന്‍ വന്നിതാ നിര്‍മ്മലാം പാലകന്‍
ദൈവം നമ്മോടുകൂടെ നമ്മോടുകൂടെ (2)

അനുപല്ലവി
പുതുപുത്തന്‍ ആകാശവും
പുതുപുത്തന്‍ ഭൂലോകവും (2)
നിര്‍മ്മിക്കുവാന്‍ വന്നിതാ നിര്‍മ്മലരായ് വന്നിതാ
നമ്മള്‍ നാഥന്‍റെകൂടെ നാഥന്‍റെകൂടെ.

ചരണം ഒന്ന്
ദൈവമെന്നും നമ്മള്‍ക്കിടയില്‍
ദിവ്യമാം തന്‍ കൂടാരത്തില്‍ (2)
വാഴുന്നൂ ചിരകാലം (2)
മിഴിനീരെല്ലം തുടയ്ക്കുവാന്‍
മരണത്തിന്‍കെണി തകര്‍ക്കുവാന്‍ (2)
- പുതുപുത്തന്‍

ചരണം രണ്ട്
പഴകിയ സ്വാര്‍ത്ഥമനഃസ്ഥിതി മാഞ്ഞു
പുതിയൊരു മൂല്യവ്യവസ്ഥിതി വന്നു (2)
അനീതിയും അഴിമതിയും അവസാനിക്കുന്നു
വിപ്ലവയുഗപ്പിറവി സ്നേഹ വിപ്ലവയുഗപ്പിറവി
വിപ്ലവയുഗപ്പിറവി (2)
- പുതുപുത്തന്‍

3. നന്ദിയോടെ...
സംഗീതസംവിധായകന്‍ ഉരുളിയാനിക്കല്‍ അച്ചനും ഗാനരചയിതാവ് തദേവൂസച്ചനും, ഗാനത്തിന്‍റെ അവതാരകരായ “റെക്സ് ബാന്‍റി”നും ജീസസ് യൂത്ത് അല്‍മായ പ്രസ്ഥാനത്തിനും നന്ദിയും അഭിനന്ദനങ്ങളും...!!

 

02 January 2021, 10:54