തിരയുക

Vatican News
ജോസഫ് വിളക്കുന്നേല്‍ ജോസഫ് വിളക്കുന്നേല്‍ 

അദ്ധ്വാനത്തിനിടെ വിരിഞ്ഞ ദൈവവിചാരങ്ങള്‍

ജീവിതവീക്ഷണമുള്ള ഒരു കുടുംബനാഥന്‍ ജോസഫ് വിളക്കുന്നേലിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ശ്രീ വിളക്കുന്നേലിന്‍റെ ഗാനങ്ങള്‍


ജീവല്‍ബന്ധിയായ രചനകള്‍
ഇടുക്കി ജില്ലയിലെ ആരക്കുന്നമാണ് ജനന്മനാടെങ്കിലും ആലുവയിലാണ് ജോസഫ് വിളക്കുന്നേലിന്‍റെ താമസം. രസതന്ത്രത്തില്‍ ബിരുദധാരിയായ അദ്ദേഹം അമേരിക്കയില്‍പ്പോയി മനഃശാസ്ത്രത്തിലും ഉന്നതബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ഏറെനാള്‍ സകുടുംബം അവിടെ ജോലിചെയ്തു ജീവിച്ചു. ഇന്ത്യയില്‍വന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. ജീവിതചുറ്റുപാടിന്‍റെ ഇടവേളകളില്‍ കുറിച്ചിട്ട ദൈവവിചാരമാണ് തന്‍റെ ഗാനങ്ങളെന്ന് ജോസഫ് പറഞ്ഞു.

ജീവിതവീക്ഷണമുള്ള വിളക്കുന്നേല്‍
ജീവിതവിജയത്തിന് സാഹിത്യവും സംഗീതവും വേണമെന്നു ചിന്തിക്കുന്നയാളാണ് ജോസഫ്. യേശുവിന്‍റെ വിശ്വസ്നേഹവും ഗാന്ധിജിയുടെ ത്യാഗസമര്‍പ്പണവും ജീവിതത്തില്‍ എന്നും പ്രചോദനമായെന്ന് അദ്ദേഹം കരുതുന്നു. വരും തലമുറയ്ക്ക് നല്ലശീലങ്ങള്‍ കൈമാറുവാന്‍ മുതിര്‍ന്നവര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നു വിളക്കുന്നേല്‍ വിശ്വസിക്കുന്നു. അതിനാല്‍ ശീലങ്ങളും പാര്‍പ്പിടങ്ങളും, (Habits and habitats) ഇനി ജോസഫ് വിളക്കുന്നേലിന്‍റെ ജീവിതസ്വപ്നമാണ്.

ഗാനങ്ങള്‍
a) എല്ലാം പൊറുക്കണേ തമ്പുരാനേ...

ആദ്യഗാനം മധുബാല കൃഷ്ണനും സംഘവും ആലപിച്ചതാണ് രചന ജോസഫ് വിളക്കുന്നേല്‍., സംഗീതം ജെറി അമല്‍ദേവ്.

b) പൂവിന്‍ നറുതേന്‍ ...
അടുത്ത ഗാനം മധുബാലകൃഷ്ണനും എലിസബത്ത് രാജുവും ആലപിച്ചതാണ്. വിളക്കുന്നേലിന്‍റെ വരികള്‍ക്ക് അമല്‍ദേവാണ് ഈണംപകര്‍ന്നത്.

c) കര്‍ത്താവിന്‍ സ്നേഹം...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം എം. ജി. ശ്രീകുമാര്‍ ആലപിച്ചതാണ്. രചന ജോസഫ് വിളക്കുന്നേല്‍, സംഗീതം ശ്രുതിലയം രാധാകൃഷ്ണന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ജോസഫ് വിളക്കുന്നേല്‍ രചിച്ച ഭക്തിഗാനങ്ങള്‍.
 

08 January 2021, 12:13