തിരയുക

ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ സി. എം. ഐ. ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ സി. എം. ഐ. 

ഫലശ്രുതിയായ് ജോഷിയച്ചന്‍റെ സദ്വാര്‍ത്താഗാനങ്ങള്‍

ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനും സി.എം.ഐ. സഭാംഗവുമായ ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ രചിച്ച ഭക്തിഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഫാദര്‍ ജോഷി കണ്ണൂക്കാടന്‍റെ ഗാനങ്ങള്‍


അദ്ധ്യാപകനും അജപാലകനും  ഗാനരചയിതാവും
പ്രേഷിതജോലിയുടെയും അദ്ധ്യാപനത്തിന്‍റെയും തിക്കിലും തിരക്കിലും 300-ല്‍ അധികം ഭക്തിഗാനങ്ങളും ആരാധനക്രമ ഗാനങ്ങളും ജോഷിയച്ചന്‍ കേരളത്തിനു നല്കിയിട്ടുണ്ട്. സീറോമലബാര്‍ സഭയുടെ നല്ല കൂദാശാഗാനങ്ങള്‍ ജോഷിയച്ചന്‍റേതായിട്ടുണ്ട്. ജോണ്‍സണ്‍, ജേര്‍ഴ്സണ്‍ ആന്‍റെണി പോലുള്ള പ്രഗത്ഭരായ സംഗീത സംവാധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാദര്‍ ജോഷി കണ്ണൂര്‍ക്കാടന്‍ ഇപ്പോള്‍ തൃശുര്‍ താലോറില്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനും, അവിടെ ഉണ്ണിമിശിഹാ ആശ്രമ സമൂഹാംഗവുമാണ്. 

ഗാനങ്ങള്‍
a) ക്ഷമിച്ചൂ ദൈവമേ...
മഞ്ജരിയിലെ ആദ്യഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്. ജെര്‍സന്‍ ആന്‍റെണി ഈണംപകര്‍ന്ന ഗാനം, രചിച്ചത് ഫാദര്‍ ജോഷി കണ്ണൂക്കാടന്‍.

b) ലോകപാലകാ ശ്രീയേശു നായകാ...
അടുത്ത ഗാനം കെ. എസ്. ചിത്ര ആലപിച്ചതാണ്. ഫാദര്‍ ജോഷി കണ്ണൂക്കാടന്‍റെ വരികള്‍ക്ക് ഈണംപകര്‍ന്നത് കേരളത്തിന്‍റെ പ്രിയ സംഗീതസംവിധായകന്‍ ജോണ്‍സണ്‍.

c) മംഗല്യസൗഭാഗ്യമേകാന്‍ ...
മഞ്ജരിയിലെ അവസാനത്തേത് ഒരു കൂദാശാഗാനമാണ്. ആലാപനം കെസ്റ്ററും ജോത്സനയും. സംഗീതം ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ., രചന ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ സി.എം.ഐ..

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ഫാദര്‍ ജോഷി കണ്ണൂക്കാടന്‍റെ ഭക്തിഗാനങ്ങള്‍.  
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2020, 13:31