തിരയുക

ജെസ്സി ജോസഫ് കുട്ടത്തിപ്പറമ്പ്. ജെസ്സി ജോസഫ് കുട്ടത്തിപ്പറമ്പ്. 

കുടുംബസ്നേഹത്തില്‍ വിരിഞ്ഞ ആര്‍ദ്രഗീതങ്ങള്‍

കുടുംബിനിയും അദ്ധ്യാപികയും ഗാനരചയിതാവുമായ ജെസ്സി ജോസഫിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജെസ്സി ജോസഫിന്‍റെ ഭക്തിഗാനങ്ങള്‍


കുടുംബനാഥയുടെ ഈരടികള്‍ 
എന്നും മൂളിപ്പാട്ടുമായി വീട്ടുജോലിചെയ്തിരുന്ന ജെസ്സി ടീച്ചറിന്‍റെ ഭര്‍ത്താവ്, ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ ജോസഫ് സന്ത്യാവ് കണ്ടുപിടിച്ചു - ഭാര്യ മൂളുന്നത് സ്വന്തമായി സൃഷ്ടിക്കുന്ന വരികളും ഈണങ്ങളുമാണെന്ന്.  അര്‍ത്ഥവും അളവുമുള്ള വരികള്‍ നല്ലതെന്നു തോന്നി അദ്ദേഹം അത് സംഗീതസംവിധായകന്‍ ജേര്‍സണ്‍ ആന്‍റെണിയെ കാണിച്ചു. ജെസ്സി ജോസഫിന്‍റെ എല്ലാഗാനങ്ങള്‍ക്കും ഈണംപകര്‍ന്നിട്ടുള്ളത് ജേര്‍സനാണ്. 

കുടുംബത്തോടു കൂടിയായിരിക്കുവാനും മക്കളെ പഠിപ്പിക്കുവാനുമായി കൊച്ചിയിലെ അദ്ധ്യാപനജോലി ഉപേക്ഷിച്ച് മുമ്പൈയിലും കല്‍ക്കട്ടയിലും ചെന്നയിലും രണ്ടുപതിറ്റാണ്ടില്‍ അധികം ജീവിച്ചു. ഇപ്പോള്‍ എറണാകുളത്ത് തേവരയിലാണ് താമസം. വിശ്വാസത്തില്‍ അടിയുറച്ച ജീവിതമാണ് ഗാനങ്ങള്‍ക്കു പ്രചോദനമെന്നു ജെസ്സി ജോസഫ് സാക്ഷ്യപ്പെടുത്തുന്നു.

ഗാനങ്ങള്‍
a) തിരുഹൃദയത്തിന്‍ ഭക്ത്യാദരവോടെ...
ആദ്യ ഗാനം ‍ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്. രചന ജെസ്സി ജോസഫ്, സംഗീതം ജേര്‍സണ്‍ ആന്‍റെണി.

b) വിളിച്ചു വിളികേട്ടു...
ശ്രീനിവാസ് ആലപിച്ചതാണ് അടുത്തഗാനം. ജെസ്സി ജോസഫിന്‍റെ വരികള്‍ക്ക് ജേര്‍സണ്‍ ആന്‍റെണി ഈണംപകര്‍ന്നതാണ്.

c) സ്നേഹപൂക്കള്‍...
മഞ്ജരിയിലെ അവസാനത്തെ ഗാനം ആലപിച്ചത് കെ. എസ്. ചിത്രയാണ്.
രചന ജെസ്സി ജോസഫ്., സംഗീതം ജേര്‍സണ്‍ ആന്‍റെണി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ജെസ്സി ജോസഫിന്‍റെ ഭക്തിഗാനങ്ങള്‍.  
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2020, 13:16