തിരയുക

ഗായകന്‍  പി.  ജയചന്ദ്രന്‍ ഗായകന്‍ പി. ജയചന്ദ്രന്‍  

മലയാളത്തിന്‍റെ ഭാവഗായകന്‍ ജയചന്ദ്രന്‍റെ ഭക്തിഗീതങ്ങള്‍

മലയാളത്തിന് പ്രിയങ്കരനായ പി. ജയചന്ദ്രന്‍റെ ക്രിസ്തീയ ഭക്തിഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഭാവഗായകന്‍റെ ഭക്തിഗീതങ്ങള്‍


മലയാളത്തെ സമ്പന്നമാക്കിയ ഗായകന്‍
ഗാനഗന്ധര്‍വ്വന്‍ യേശുദാസും ഭാവഗായകന്‍ പി. ജയചന്ദ്രനും പരസ്പര പൂരകങ്ങളായി സമ്പന്നമാക്കിയതാണ് മലയാളത്തിന്‍റെ ഗാനരംഗം. ഏതാണ്ട് ഒരേ കാലത്ത് 1958-ലെ സ്കൂള്‍ യുവജനോത്സവത്തില്‍ കെ. ജെ. യേശുദാസ് ശാസ്ത്രീയ സംഗീതത്തിലും പി. ജയചന്ദ്രന്‍ മൃദംഗത്തിലും സമ്മാനിതരായിക്കൊണ്ടാണ് ചെറുപ്പത്തിലേതന്നെ തങ്ങളുടെ സംഗീതപ്രതിഭ രണ്ടുപേരും തെളിയിച്ചത്. 

1944 മാര്‍ച്ച് 3-ന് എറണാകുളം രവിപുരത്ത് ജനിച്ച പാലിയത്ത് ജയചന്ദ്രക്കുട്ടനാണ് മലയാളികളുടെ സ്നേഹഗായകനായി സ്ഥാനംനേടിയ പി. ജയചന്ദ്രന്‍. മികച്ച പിന്നണിഗായകനുള്ള ഒരു ദേശീയ പുരസ്കാരവും 5 കേരള സംസ്ഥാന അവാര്‍ഡുകളും
തമിഴകത്തിന്‍റെ 4 പുസ്കാരങ്ങളും ജയചന്ദ്രന്‍റെ ശബ്ദമാധുരിക്ക് നാഴികക്കല്ലുകളായുണ്ട്. 1967-ല്‍ ബാബുരാജിന്‍റെ സംഗീതത്തില്‍ “ഉദ്യോഗസ്ഥ” എന്ന ചിത്രത്തിനുവേണ്ടി പാടിയ “അനുരാഗ ഗാനംപോലെ...,” “മലയാളഭാഷതന്‍ മാദകഭംഗി...” തുടങ്ങി എത്രയോ അവിസ്മരണീയമായ ഗാനങ്ങളുടെ ഉടമയാണ് ജയചന്ദ്രന്‍. 1985-ല്‍ “ശ്രീനാരായണ ഗുരു” എന്ന ചിത്രത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഗാനമാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. ശ്രദ്ധേയമായ നിരവധി ചലച്ചിത്ര ഭക്തിഗാനങ്ങളും ആല്‍ബങ്ങളും ജയചന്ദ്രന്‍റേതായുണ്ട്.

ഗാനങ്ങള്‍
a) കരുണാസാഗരം
മഞ്ജരിയിലെ ആദ്യഗാനം ജയചന്ദ്രന്‍റെ ആലപാനം. സിസ്റ്റര്‍ ഷീല കണ്ണത്ത് സി.എം.സി-യുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണംപകര്‍ന്നതാണ്.

b) വന്നാലുമെന്‍റെയുള്ളില്‍...
അടുത്തഗാനം ഫാദര്‍ തോമസ് ഇടയാല്‍ എം.സി.ബി.എസ്. രചിച്ചതാണ്. സംഗീതം റെക്സ് ഐസക്സ്. ആലാപനം പി. ജയചന്ദ്രന്‍

c) മലയാറ്റൂര്‍ മുത്തപ്പോ ...
മഞ്ജരിയിലെ അവസാനത്തെ ഗാനം പി. ജയചന്ദ്രനും സംഘവും ആലപിച്ചതാണ്. രചന ജോസഫ് വിളക്കുന്നേല്‍ ആലുവ, സംഗീതം ശ്രൂതിലയം രാധാകൃഷണന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച ക്രിസ്തീയ ഭക്തിഗാനങ്ങള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2020, 14:04