സ്നേഹഗായകന്‍ ബാലസുബ്രഹ്മണ്യത്തിന് സ്മരണാഞ്ജലി
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഗായകനും “മഹാനുഭാവലു”വും
എസ്.പി.ബി.യെന്നും ബാലുവെന്നും പേരുകളില്‍ വിഖ്യാതനായ അന്തരിച്ച ശ്രീപതി പണ്ഡിതാരാധ്യലൂ ബാലസുബ്രഹ്മണ്യം ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണ്. നല്ലഗായകനുള്ള 6 ദേശീയ പുരസ്കാരങ്ങളും, ജന്മനാടായ ആന്ധ്രയില്‍നിന്നും 25 നന്തി പുരസ്കാരങ്ങളും, ഭാരതസര്‍ക്കാരിന്‍റെ പത്മശ്രീ, പത്മഭൂഷണ്‍ പട്ടങ്ങളും ഈ മഹാഗായകന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായി 40,000-ല്‍പ്പരം സിനിമാഗാനങ്ങളും ലളിതഗാനങ്ങളും റെക്കോര്‍ഡ്ചെയ്തിട്ടുള്ള ഈ “മഹാനുഭാവലു” മലയാളത്തില്‍ ഏറെ നല്ല ക്രിസ്തീയ ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
നമ്മില്‍നിന്നും 76-Ɔമത്തെ വയസ്സില്‍ കടന്നുപോയ മഹാനായ ഈ കലാകാരനെ സ്നേഹത്തോടെ ഓര്‍ക്കുകയും അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി നേരുകയുംചെയ്യുന്നു.
ഗാനങ്ങള്‍
a) ശാന്തിതന്‍ സുവിശേഷമേ...
ഈ സ്മരണാഞ്ജലിയിലെ ആദ്യ ഗാനം എസ്. പി. ബാലസുബ്രഹ്മണ്യവും സംഘവും ആലപിച്ചതാണ്. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാദര്‍ മാത്യു നടയ്ക്കലിന്‍റെ വരികള്‍ക്ക് ബേബിജോണ്‍ ഭാഗവതര്‍ ഈണംപകര്‍ന്നിരിക്കുന്നു.
b) നിതാന്ത തേജസ്വി...
ക്യാനഡയില്‍ അജപാലന ശുശ്രൂഷചെയ്യുന്ന ഫാദര്‍ ജോണ്‍ പിച്ചാപ്പിള്ളി രചിച്ച അടുത്തഗാനം
കെ. ജെ. ആന്‍റെണി ഈണംപകര്‍ന്നതാണ്. ആലാപനം എസ്. പി. ബാലസുബ്രഹ്മണ്യം
c) അന്വേഷിക്കുവിന്‍...
മഞ്ജരിയിലെ അവസാനത്തെ ഗാനം ആലപിച്ചത് വീണ്ടും എസ്. പി. ബാലസുബ്രഹ്മണ്യമാണ്.
രചന ഫാദര്‍ മാത്യു നടയ്ക്കല്‍, സംഗീതം ബേബി ജോണ്‍ ഭാഗവതര്‍
ഭാരതത്തിന്‍റെ അന്തരിച്ച പ്രിയ ഗായകന്‍, എസ്. പി. ബാലസുബ്രഹ്മണ്യത്തിനു നേര്‍ന്ന സ്മരണാഞ്ജലിയാണ് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി.